കോഴിക്കോട്: ഇന്ത്യന്‍ ജഴ്സിയണിഞ്ഞ മലയാളി ഫുട്ബാൾ താരങ്ങൾക്ക് ഗോകുലം കേരള എഫ്.സിയുടെ ആദരം. മോഹൻ ബഗാെനതിരായ ഗോകുലത്തിെൻറ െഎ ലീഗ് മത്സരത്തിന് ശേഷമാണ് പഴയകാല പടക്കുതിരകളെ പൊന്നാടയും ഫലകവും നൽകി ആദരിച്ചത്.
ഐ.എം. വിജയൻ, കാള്‍ട്ടണ്‍ ചാപ്മാൻ, യു. ഷറഫലി, കെ.പി സേതുമാധവൻ, െക.എ. ആന്‍സൺ, വി.പി. ഷാജി, അബ്ദുൽ ഹക്കീം, െക.വി. ധനേഷ്, ടി.കെ. ചാത്തുണ്ണി, കെ.ടി. ചാക്കോ, കുരികേശ് മാത്യു, എം. സുരേഷ്, െക.എഫ്. ബെന്നി, പ്രേംനാഥ് ഫിലിപ്, സി.സി. ജേക്കബ്, ബാലചന്ദ്രൻ, എം.എം. ജേക്കബ്, എം.എം. പൗലോസ്, സി.സി. ആൻറണി, എൻ.പി. പ്രദീപ് തുടങ്ങിയവർക്കായിരുന്നു ഗോകുലം കേരള എഫ് സിയുടെ ആദരം.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വി.പി. സത്യെൻറ ഭാര്യ അനിത സത്യനെയും ആദരിച്ചു. ഗോകുലം ചെയർമാൻ ഗോകുലം ഗോപാലൻ, ഗോകുലം കേരള പ്രസിഡൻറ് വി.സി. പ്രവീണ്‍, കോച്ച് ബിനോ ജോർജ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.