ലണ്ടൻ: ലോകത്ത് കോവിഡ്19 ബാധ പടരുേമ്പാൾ ഫുട്ബാൾ മത്സരങ്ങൾ തുടരുന്നതിനെ വിമർശിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവർഹാംപ്ടണിെൻറ പരിശീലകൻ നൂനോ എസ്പിരിറ്റോ സാേൻറാ. യൂറോപ ലീഗിൽ ഒളിമ്പിയാക്കോസിനെതിരെ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനു പിന്നാലെയായിരുന്നു നൂനോയുടെ വിമർശനം. ഒളിമ്പിയാക്കോസ് ഉടമ ഇവാൻജലോസ് മിറാനാകിസ് കോവിഡ്19 ബാധിതനാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയായിരുന്നു കാണികളെ പ്രവേശിപ്പിക്കാതെ, 1-1 സമനിലയിൽ കലാശിച്ച ഈ മത്സരം.
‘ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിക്കാലോചിച്ച് ഏറെ ഹൃദയവ്യഥയോടെയാണ് ഈ മത്സരത്തിൽ കളിക്കാനിറങ്ങിയത്. ലോകം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുേമ്പാഴാണ് നമ്മൾ പന്തുകളിച്ചുകൊണ്ടിരിക്കുന്നത്. ആളുകൾ അസുഖബാധിതരാവുകയും മരിക്കുകയും ചെയ്യുേമ്പാഴാണ് ഫുട്ബാളിലെ ഈ മത്സരങ്ങൾ. തീർത്തും അസംബന്ധമാണിത്. ഇത് ഫുട്ബാളിനപ്പുറമുള്ളതാണ്. ഒരു സാമൂഹിക അവസ്ഥയെ നേരിടുകയാണ് നമ്മൾ. എല്ലാവരും വ്യാകുലരാണ്. എന്തെങ്കിലും ചെയ്യേണ്ട സമയമാണിത്. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ മത്സരം നടത്തുകയെന്നത് ഒരു പരിഹാരമല്ല. ഇത് സാധാരണവുമല്ല. കാര്യങ്ങൾ അസ്വാഭാവികമായിരിക്കുന്ന സമയത്താണ് നമ്മൾ സ്വാഭാവിക ജീവിതം നയിക്കുന്നുവെന്ന് നടിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മറ്റെന്തെിലും പരിഹാരമില്ലേ. ഈ കളികൾ എന്തുകൊണ്ട് നമുക്ക് നിർത്തിക്കൂടാ’ -നൂനോ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.