Posted On
date_range Updated On
date_range ഒന്നും വേണ്ട; ബോൾട്ടിന് കറുത്ത കാർ മാത്രം മതി
സിഡ്നി: സ്പ്രിൻറ് ട്രാക്ക് വിട്ട് ഫുട്ബാളിൽ പരീക്ഷിക്കാനൊരുങ്ങുന്ന ജമൈക്കൻ ഇതിഹാസ ഒാട്ടക്കാരൻ ഉസൈൻ ബോൾട്ട് തെൻറ ക്ലബായ ആസ്ട്രേലിയയിലെ സെൻട്രൽ കോസ്റ്റ് മറിനു മുന്നിൽവെച്ചത് ഒരു ആവശ്യം മാത്രം.
സ്വകാര്യ അംഗരക്ഷകരോ, ഉഴിച്ചില്ക്കാരെയോ, ഡ്രൈവറേയോ, ഫ്രാൻസിൽനിന്ന് വരുത്തുന്ന ശീതളപാനീയമോ ഒന്നുമല്ല അത്. ഉപയോഗിക്കുന്ന കാറിെൻറ നിറം കറുപ്പായിരിക്കണം എന്ന് മാത്രം.
സ്പോൺസർഷിപ്പിെൻറ അടിസ്ഥാനത്തിൽ ഹ്യുണ്ടായി കമ്പനി ക്ലബിനായി അനുവദിച്ച കാറുകളിൽ ഒന്ന് ബോൾട്ടിന് വിട്ടുകൊടുത്തു. സ്പ്രിൻറ് ഇതിഹാസമെന്ന നിലയിൽ അദ്ദേഹത്തിന് മറ്റ് പരിഗണനകളൊന്നും ഒരുക്കിയിട്ടില്ലെന്നും മറീനേഴ്സിെൻറ ചീഫ് എക്സിക്യൂട്ടിവായ ഷോൺ മിൽക്കാമ്പ് ഡെയ്ലി ടെലഗ്രാഫിനോട് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.