പാരിസ്: അവസാന കടമ്പയും കടന്നതോടെ പി.എസ്.ജി കുപ്പായത്തിൽ നെയ്മറിെൻറ അരങ്ങേറ്റത്തിന് സമയമായി. ലോകെറക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്ക് (1670 കോടി രൂപ) ബാഴ്സലോണയിൽനിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറിയ നെയ്മർ ഞായറാഴ്ച ഫ്രഞ്ച് ക്ലബിനായി പന്തുതട്ടും. കരാർ പൂർത്തിയായെങ്കിലും കാശ് കിട്ടാത്തതിനാൽ ബാഴ്സലോണ വൈകിപ്പിച്ച ക്ലിയറൻസ് സർട്ടിഫിക്കറ്റ് വെള്ളിയാഴ്ച ലഭിച്ചതായി ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. കരാർതുക പൂർണമായും ബാങ്ക് അക്കൗണ്ടിലെത്തിയ ശേഷമാണ് ബാഴ്സ താരത്തിന് കളിക്കാൻ അനുമതി നൽകുന്ന സമ്മതപത്രം കൈമാറിയത്. ഇത് ലഭ്യമല്ലാത്തതിനാൽ പി.എസ്.ജിയുടെ ആദ്യ മത്സരം നെയ്മറിന് നഷ്ടമായിരുന്നു. ഞായറാഴ്ച ഗുയിൻഗാംപിനെതിരെയാണ് അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.