കൊച്ചി: പ്രതിരോധം ശക്തിപ്പെടുത്താൻ ഡച്ച് താരത്തെ വലയിലാക്കി കേരള ബ്ലാസ്റ്റേഴ് സ്. കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിെൻറ താരമായിരുന്ന 32കാരൻ സെൻട്രൽ-ഡിഫൻഡർ ജിയാനി സുയിെവർലോണിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
നെതർലൻഡ്സിലെ റൊട്ടർഡാം സ്വദേശിയായ താരം ചാമ്പ്യൻസ് ലീഗ് ടീമായ ഫെയെനൂർദിെൻറ യൂത്ത് ടീമിലിടം പിടിച്ചതോടെയാണ് ഫുട്ബാൾ ലോകത്ത് ശ്രദ്ധേയനാവുന്നത്. 2004ൽ ഫെയെനൂർദിെൻറ സീനിയർ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിലും സ്പെയ്നിലുമായി നിരവധി ക്ലബുകളിൽ കളിച്ചു. യൂറോപ്യൻ ചാമ്പ്യൻമാരായ നെതർലൻഡ്സിെൻറ അണ്ടർ 19 ടീമിൽ അംഗമായിരുന്നു.
രാജ്യത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിക്കാൻ കഴിയുന്നതിൽ ആഹ്ലാദിക്കുന്നുവെന്നും ഈ സീസണിൽ ക്ലബ്ബിനോടൊപ്പം മികച്ച ഫുട്ബാൾ കാഴ്ച്ചവെക്കുമെന്നും സുയിവെർലൂൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.