Posted On
date_range Updated On
date_range നേഷൻസ് കപ്പ്: ഇൗജിപ്ത്, നൈജീരിയ പ്രീക്വാർട്ടറിൽ
കൈറോ: സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ടൂർണമെൻറിലെ ആദ്യ ഗോൾ കണ്ടെത്തിയപ്പോൾ സ്വന്തം നാട്ടിൽ നടക്കുന്ന ആഫ്രിക്കൻസ് നേഷൻസ് കപ്പിൽ ഇൗജിപ്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഗ്രൂപ് എയിൽ കോംഗോയെ 2-0ത്തിന് കീഴടക്കിയാണ് ഇൗജിപ്ത് ഗ്രൂപ് എയിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.
25ാം മിനിറ്റിൽ അഹ്മദ് അൽ മുഹമ്മദി ഇൗജിപ്തിനെ മുന്നിലെത്തിച്ചപ്പോൾ 43ാം മിനിറ്റിലായിരുന്നു സലാഹിെൻറ ഗോൾ. ഗ്രൂപ് ബിയിൽ ഗിനിയയെ 1-0ത്തിന് കീഴടക്കിയാണ് നൈജീരിയ മുന്നേറിയത്. 73ാം മിനിറ്റിൽ കെന്നത്ത് ഒമേറുവോയുടെ വകയായിരുന്നു ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.