?????? ???????????? ?????????? ????? ????????? ?.???. ????????? ?????? ??????????????? ???????????????

ദേശീയ യൂത്ത് ഫുട്ബാള്‍: ഫൈനലില്‍ കേരള ടീമുകള്‍ക്ക് തോല്‍വി

മുംബൈ: റിലയന്‍സ് ഫൗണ്ടേഷന്‍ ദേശീയ യൂത്ത് ഫുട്ബാള്‍ ഫൈനലില്‍ കേരള ടീമുകള്‍ക്ക് കൂട്ടത്തോല്‍വി. ജൂനിയര്‍, സീനിയര്‍ ആണ്‍, കോളജ് വിഭാഗങ്ങളില്‍ ഫൈനലില്‍ കടന്ന കേരള ടീമുകള്‍ക്ക് ഒരു കിരീടം പോലുമില്ലാതെ മടക്കം. കൂപ്പറേജ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ജൂനിയര്‍ ആണ്‍കുട്ടികളില്‍ കേരളത്തിന്‍െറ സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ് കൊച്ചിയെ കൊല്‍ക്കത്ത ചൗബാഗ എച്ച്.എസ് 7-0ത്തിനാണ് തോല്‍പിച്ചത്. സീനിയര്‍ ആണ്‍കുട്ടികളില്‍ കൊച്ചി പനമ്പള്ളി നഗര്‍ ഗവ. എച്ച്.എസ്.എസ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങി.

മുംബൈ ഫാ. അഗ്നല്‍ സ്കൂളിനോട് 1-1ന് സമനില വഴങ്ങിയ ശേഷം ഷൂട്ടൗട്ടില്‍ 2-4നായിരുന്നു കേരളത്തിന്‍െറ തോല്‍വി. കോളജ് വിഭാഗത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളജിനെ കൊല്‍ക്കത്ത ചാരുചന്ദ്ര കോളജ് 2-1ന് തോല്‍പിച്ചു. സീനിയര്‍ ആണ്‍കുട്ടികളില്‍ 10 ഗോള്‍ നേടിയ പനമ്പള്ളി നഗര്‍ സ്കൂളിലെ ആദര്‍ശ് എ.എസ് ഗോള്‍ഡന്‍ ബൂട്ടിനും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാളിനും അര്‍ഹനായി. കോളജ് വിഭാഗത്തില്‍ വ്യക്തിഗത അവാര്‍ഡുകളെല്ലാം മൂവാറ്റുപുഴ നിര്‍മല കോളജ് നേടി. എട്ട് ഗോള്‍ നേടിയ എം. ജിതിനാണ് ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബാളും. മികച്ച ഗോളിയായി വി. അബ്ദുല്‍ സലീമിനെ തെരഞ്ഞെടുത്തു.
Tags:    
News Summary - national youth football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.