ഞാൻ കണ്ട ഏറ്റവും മികച്ച ഫുട്​ബാളർ മെസ്സിയോ ക്രിസ്റ്റ്യാനോയോ അല്ല -മൗറീന്യോ

ലണ്ടൻ: താൻ കണ്ട ഏറ്റവും മികച്ച ഫുട്​ബാൾ താരം ബ്രസീലി​​​െൻറ റൊണാൾഡോയാണെന്ന്​ ടോട്ടനം പരിശീലകൻ ഹോസെ മൗറീന ്യോ. ലൈവ്​ സ്​കോർ വെബ്​ സൈറ്റിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ മൗറീന്യോ മനസുതുറന്നത്​. ക്രിസ്റ്റ്യാനോ റൊണാ ൾഡോ, ലയണൽ മെസ്സി എന്നിവരുടെ പേരുകൾ പ്രതീക്ഷിച്ചവരെ ഞെട്ടിച്ചാണ്​ മൗറീന്യോയുടെ മറുപടി. ക്രിസ്റ്റ്യാനോ, മെസ്സി എന്നീ താരങ്ങൾ മികച്ചവരാണെന്ന്​ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കും നീണ്ട കരിയറാണ്​ ലഭിച്ചത്​. കഴിഞ്ഞ 15 വർഷമായി ഇരുവരും ഏറ്റവും ഉന്നതിയിൽ തുടരുകയാണ്​. എന്നാൽ, കഴിവും നൈപ്യുണ്യവും അടിസ്ഥാനമാക്കിയെടുത്താൽ റൊണാൾഡോയെ മറികടക്കാൻ ഇരുവർക്കുമാകില്ല. ബോബി റോബ്​സണൊപ്പം റൊണാൾഡോ ബാഴ്​സയിലുണ്ടായിരുന്ന സമയത്ത്​ കളിക്കളത്തിൽ കണ്ട ഏറ്റവും മികച്ച താരമാണ്​ അദ്ദേഹമെന്ന്​ ഞാൻ മനസിലാക്കി.

പരിക്ക് വേട്ടയാടിയില്ലായിരുന്നെങ്കിൽ റൊണാൾഡോ അവിശ്വസനീയമായ നേട്ടങ്ങൾ സ്വന്തമാക്കുമായിരുന്നു. ആ 19 കാരനിലുണ്ടായിരുന്ന വൈഭവം അവിശ്വസനീയമായിരുന്നു മൗറീന്യോ പറഞ്ഞു. ബ്രസീലിന്​ വേണ്ടി രണ്ട്​ ലോകകപ്പ് നേടിയ റൊണാൾഡോ രണ്ടുതവണ ബാലൺ ദ്യോർ പുരസ്കാരവും നേടിയിട്ടുണ്ട്​.

Tags:    
News Summary - Mourinho picks Ronaldo as the greatest player of all time-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT