Posted On
date_range Updated On
date_range മോണകോ ഫ്രഞ്ച് ജേതാക്കൾ; ഫ്രാൻസിൽ പി.എസ്.ജി യുഗത്തിന് അവസാനം
മോണകോ: തുടർച്ചയായ നാലു വർഷവും ഫ്രഞ്ച് ചാമ്പ്യന്മാരായ പാരിസ് സെയ്ൻറ് ജെർമെയ്നിെൻറ ആധിപത്യം തകർത്ത് 17 വർഷത്തിനുശേഷം എ.എസ്. മോണകോ ലീഗ് വൺ ജേതാക്കളായി. മുൻകാല പ്രതാപികളായ സെയ്ൻറ് എറ്റീനയെ 2-0ത്തിന് തോൽപിച്ച്, ഒരു കളി ബാക്കിനിൽക്കെ കിരീടം സ്വന്തമാക്കി. 1990-2000 സീസണിൽ ഫ്രാൻസിൽ അവസാനമായി ചാമ്പ്യന്മാരായ മോണകോയുടെ എട്ടാം കിരീടമാണിത്. 37 കളിയിൽ 86 പോയൻറുള്ള പി.എസ്.ജി രണ്ടാമതാണ്. സെയ്ൻറ് എറ്റീനയെ തോൽപിച്ചതോടെ എ.എസ്. മോണകോക്ക് 92 പോയൻറായി.
മൂന്നാം സ്ഥാനക്കാരായ നിസെയോട് പി.എസ്.ജി 3-1ന് തോറ്റതോടെയാണ് മോണകോക്ക് ഒരു മത്സരം ബാക്കിനിൽക്കെ കിരീടം ചൂടാനായത്. സ്റ്റാർ സ്ട്രൈക്കർ 18 കാരൻ കിലിയൻ എംബാപ്പെയും പകരക്കാരനായി ഇറങ്ങിയ വാലരേ െജർമെയ്നുമാണ് മോണകോക്കായി ഗോളടിച്ചത്. പോർചുഗീസുകാരനായ കോച്ച് ലിനാർഡോ ജാർഡിമിനു കീഴിലാണ് കിരീടനേട്ടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.