കൊൽക്കത്ത: കോച്ച് മാറിയേപ്പാൾ മോഹൻ ബഗാെൻറയും കളിമാറി. െഎ ലീഗിൽ തുടർച്ചയായ നാലു മത്സരങ്ങളിൽ പരുങ്ങലിലായ മോഹൻ ബഗാന് പുതിയ കോച്ച് ശങ്കർലാൽ ചക്രവർത്തിയുടെ വരവ് ഉൗർജം പകർന്നപ്പോൾ, നിലവിലെ ചാമ്പ്യന്മാരായ െഎസോളിനെ 2-0ത്തിന് കെട്ടുകെട്ടിച്ചു. ഡിസംബർ പത്തിന് ചർച്ചിൽ ബ്രദേഴ്സിനെ 5-0ത്തിന് തോൽപിച്ചതിനുശേഷം ബഗാൻ ഇതുവരെ കളി ജയിച്ചിരുന്നില്ല. ആവേശകരമായ മത്സരത്തിൽ െഎസോളിനെതിരെ ബഗാന് സമ്പൂർണ ആധിപത്യമായിരുന്നു. രണ്ടാം പകുതിയിൽ െഎസോളിെൻറ പിഴവിൽനിന്ന് സെൽഫ് ഗോളിെൻറ രൂപത്തിലാണ് ബഗാൻ ആദ്യം മുന്നിലെത്തുന്നത്. 53ാം മിനിറ്റിൽ െഎസോളിെൻറ അഫ്ഗാൻ താരം മാസിഹ് സെയ്ഗാനിയുടെ പിഴവാണ് ഗോളിൽ കലാശിക്കുന്നത്. 72ാം മിനിറ്റിൽ ബഗാൻ ലീഡ് വർധിപ്പിച്ചു. പിയറിക്ക് ഡിപാൻഡ ഡിക്കയാണ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.