ചാ​മ്പ്യ​ൻ​സ് ലീ​ഗ്; ഇ​ന്ന് പി.​എ​സ്.​ജി-​ ഡോ​ർ​ട്ട്മു​ണ്ട് ര​ണ്ടാം​പാ​ദ സെ​മി

പാ​രി​സ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2023-24ലെ ​ആ​ദ്യ ഫൈ​ന​ലി​സ്റ്റു​ക​ളെ ചൊ​വ്വാ​ഴ്ച അ​റി​യാം. ഫ്ര​ഞ്ച് ചാ​മ്പ്യ​ന്മാ​രാ​യ പി.​എ​സ്.​ജി​യും ജ​ർ​മ​ൻ വ​മ്പ​ന്മാ​രാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടും ത​മ്മി​ലെ ര​ണ്ടാം​പാ​ദ സെ​മി ഫൈ​ന​ൽ മ​ത്സ​രം ഇ​ന്ത്യ​ൻ സ​മ​യം അ​ർ​ധ​രാ​ത്രി ന​ട​ക്കും. പി.​എ​സ്.​ജി​യു​ടെ ത​ട്ട​ക​മാ​യ പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സി​ലാ​ണ് ക​ളി. ആ​ദ്യ പാ​ദ​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഡോ​ർ​ട്ട്മു​ണ്ട് ജ​യി​ച്ചി​രു​ന്നു.

ഫൈ​ന​ലി​ലെ​ത്താ​ൻ ഇ​വ​ർ​ക്ക് സ​മ​നി​ല മ​തി​യെ​ങ്കി​ൽ ഒ​രു ഗോ​ളെ​ങ്കി​ലും അ​ധി​കം നേ​ടി ജ​യി​ക്കേ​ണ്ട​തു​ണ്ട് ആ​തി​ഥേ​യ​ർ​ക്ക്. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും ബ​യേ​ൺ മ്യൂ​ണി​ക്കും ത​മ്മി​ലെ ര​ണ്ടാം​പാ​ദ സെ​മി ബു​ധ​നാ​ഴ്ച ന​ട​ക്കും. റ​യ​ലി​ന്റെ ത​ട്ട​ക​മാ​യ സാ​ൻ​ഡി​യാ​ഗോ ബെ​ർ​ണാ​ബ്യൂ​വി​ലാ​ണ് പോ​രാ​ട്ടം. ഒ​ന്നാം​പാ​ദം 2-2 സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. 

Tags:    
News Summary - Champions League-PSG-Dortmund second leg semi on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.