ലണ്ടൻ: രണ്ടു ദിവസം കഴിഞ്ഞ് യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിനിറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഉൗർജമായി എഫ്.എ കപ്പിൽ സെമിഫൈനൽ പ്രവേശനം. എതിരാളിയുടെ ഗ്രൗണ്ടിൽ നടന്ന ക്വാർട്ടറിൽ മിഡിൽസ്ബ്രൊയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയ സിറ്റി സെമി ടിക്കറ്റുറപ്പിച്ചു. വലിയ പോരാട്ടം മുന്നിൽ നിൽക്കെ, മുൻനിരയെ തന്നെ കളത്തിലിറക്കിയാണ് പെപ് ഗ്വാർഡിയോള ഗെയിം പ്ലാനൊരുക്കിയത്. സെർജിയോ അഗ്യൂറോക്കൊപ്പം കെവിൻ ഡിബ്രുയിൻ, ഡേവിഡ് സിൽവ, റഹിം സ്റ്റർലിങ് എന്നിവർ െപ്ലയിങ് ഇലവനിൽ തന്നെയെത്തി.
കിക്കോഫ് കുറിച്ച് മൂന്നു മിനിറ്റിനകം പെപ് ആശിച്ചപോലെ സിറ്റി മുന്നിലെത്തി. സബലേറ്റയിലൂടെയെത്തിയ പന്ത് റഹിം സ്റ്റർലിങ്ങിെൻറ അസിസ്റ്റിലൂടെ ഡേവിഡ് സിൽവ ഗോളാക്കി മാറ്റി. കളമുണരുംമുേമ്പ വീണ ഗോളിെൻറ സമ്മർദത്തിൽ മിഡിൽസ്ബ്രൊക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ സ്റ്റാർ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സ്കോർ ചെയ്തു. 67ാം മിനിറ്റിൽ ലറോയ് സാനെയുടെ ഉഗ്രൻ േക്രാസിലാണ് അഗ്യൂറോ ഗോൾ നേടുന്നത്.
ജയമുറപ്പിച്ച പിന്നാലെ, അഗ്യൂറോ അടക്കം മൂന്നു പേരെ മാറ്റി സിറ്റി കളിയുടെ ഗിയർ മാറ്റിപ്പിടിച്ചു. ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ് മൊണാകോയാണ് സിറ്റിയുടെ എതിരാളി. സ്വന്തം ഗ്രൗണ്ടിലെ ആദ്യപാദത്തിൽ 5^3ന് ജയിച്ച സിറ്റി, 15ന് രണ്ടാം പാദ പോരാട്ടത്തിനിറങ്ങും. പ്രീമിയർ ലീഗിൽ, നിലവിൽ മൂന്നാം സ്ഥാനത്താണ് ഗ്വാർഡിയോളയുെട സംഘം.
എഫ്.എ കപ്പ് ക്വാർട്ടറിലെ മൂന്നാം മത്സരത്തിൽ ഞായറാഴ്ച ടോട്ടൻഹാം മൂന്നാം ഡിവിഷൻ ലീഗ് ടീമായ മിൽവാളിനെ നേരിടും. 14നാണ് ചെൽസി^മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.