റൊസാരിയോ: അർജൻറീനയിലെയും ബാഴ്സലോണയിലെയും സഹതാരങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ ക്ഷണിക്കെപ്പട്ട അതിഥികളെ സാക്ഷിയാക്കി ലയണൽ മെസ്സി ബാല്യകാല സുഹൃത്തും കാമുകിയുമായ ആൻറനെല്ല റോക്കുസോയെ മിന്നുകെട്ടി സ്വന്തമാക്കി. ‘നൂറ്റാണ്ടിെൻറ വിവാഹമെന്ന്’ തെക്കനമേരിക്കൻ മാധ്യമങ്ങൾ വിശേഷിപ്പിച്ച മംഗല്യത്തിന് ആശംസകളുമായി മെസ്സി-ആൻറനെല്ല ദമ്പതികളുടെ മക്കളായ തിയാഗോയും മാത്യോയും.
ലൂയി സുവാരസ്, നെയ്മർ, ജെറാഡ് പിക്വെ, സെസ്ക് ഫാബ്രിഗസ്, സാവി, അഗ്യൂറോ, എയ്ഞ്ചൽ ഡി മരിയ, ലാവെസ്സി, സാമുവൽ എറ്റു, തുടങ്ങിയ താരങ്ങൾ കുടുംബസമേതമെത്തിയതോടെ പരാന നദീതീര നഗരിയായ റൊസാരിയോ ലോകശ്രദ്ധാ കേന്ദ്രമായി. സൂപ്പർതാരങ്ങളുടെ വരവോടെ റൊസാരിയോ വിവാഹ നഗരിയായി ഒരുങ്ങുകയും ചെയ്തു. തെരുവ് കച്ചവടക്കാരെയും മറ്റും കുടിയൊഴിപ്പിച്ചപ്പോൾ, നഗരം മുഴുവൻ മെസ്സിയുടെ ഛായാചിത്രങ്ങളാൽ അണിഞ്ഞൊരുങ്ങി. 250ഒാളം താര അതിഥികൾക്ക് മാത്രമായിരുന്നു വിവാഹ ചടങ്ങിലേക്ക് ക്ഷണം. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ മൂന്നിന് നടന്ന ചടങ്ങിന് ആവേശമായി സെർജിയോ അഗ്യൂറോയുടെ ഭാര്യകൂടിയായ പോപ് താരം കരീനയുടെ സംഗീതവിരുന്നുമൊരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.