മെസ്സിയെത്തി; ബാഴ്സ വിജയത്തിലും

പാരിസ്: ഒരു മത്സരം ബാക്കിനില്‍ക്കെ, എഫ്.സി ബാഴ്സലോണയും മാഞ്ചസ്റ്റര്‍ സിറ്റിയുമടക്കമുള്ള പ്രമുഖര്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്‍െറ നോക്കൗട്ട് ഉറപ്പിച്ചു. തിരിച്ചുവരവ് ഗംഭീരമാക്കിയ ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളിന്‍െറ മികവില്‍ ഗ്രൂപ് സിയില്‍ സെല്‍റ്റിക്കിനെ 2-0നാണ് ബാഴ്സ കീഴടക്കിയത്. അഞ്ച് കളികളില്‍ 12 പോയന്‍റുമായാണ് ബാഴ്സ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ബൊറൂസിയ മോണ്‍ഷന്‍ഗ്ളബാഷുമായി 1-1ന്‍െറ സമനില പാലിച്ചെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി എട്ടു പോയന്‍റുമായി നോക്കൗട്ട് ഉറപ്പിച്ചു. ഗ്രൂപ് എയിലെ വാശിയേറിയ പോരാട്ടത്തില്‍ ആഴ്സനലും പാരിസ് സെന്‍റ് ജര്‍മനും 2-2ന് സമനിലയില്‍ പിരിഞ്ഞു. 11 വീതം പോയന്‍റുള്ള ഇരുവരും നോക്കൗട്ട് ഘട്ടത്തിലുമത്തെി. ഈ ഗ്രൂപ്പിലെ മറ്റൊരങ്കത്തില്‍ എഫ്.സി ബാസലും ലുഡോഗോരററ്റ്സും തമ്മിലുള്ള പോരാട്ടം ഗോളില്ലാ സമനിലയില്‍ അവസാനിച്ചു. ഡി ഗ്രൂപ്പില്‍ അത്ലറ്റികോ മഡ്രിഡ് 2-0ന് പി.എസ്.വി ഐന്തോവനെ മറികടന്നു. ഇതേ ഗ്രൂപ്പില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് 2-3ന് റഷ്യന്‍ ക്ളബായ റോസ്റ്റോവിനോട് തോറ്റു. ഒമ്പത് പോയന്‍റുള്ള ബയേണിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ബുദ്ധിമുട്ടാകില്ല. ഗ്രൂപ് ബിയില്‍ പോര്‍ചുഗീസ് ക്ളബായ ബെന്‍ഫിക തുര്‍ക്കി സംഘമായ ബെസിറ്റാസിനോട് 3-0ന് മുന്നിലായശേഷം 3-3ന് സമനില വഴങ്ങി. ഇതേ ഗ്രൂപ്പില്‍ നാപ്പോളിയും ഡൈനാമോ കീവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 
 

രക്ഷകന്‍ മെസ്സി
പരിക്ക് മാറി ലയണല്‍ മെസ്സിയും സസ്പെന്‍ഷന്‍ കഴിഞ്ഞ് ലൂയി സുവാരസും പന്ത് തട്ടിയപ്പോള്‍ എതിരാളികള്‍ക്കെതിരെ ബാഴ്സ തന്നെയായിരുന്നു കളിയിലുടനീളം തിളങ്ങിയത്. ഇവാന്‍ റാകിടിച്ചും ആന്ദ്രേ ഗോമസും മധ്യനിരയിലേക്ക് തിരിച്ചുവന്നതോടെ ബാഴ്സയുടെ കരുത്ത് കൂടി.  24, 55 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍ പിറന്നത്. ഈ സീസണില്‍ സൂപ്പര്‍ താരത്തിന്‍െറ ഒമ്പതാം ചാമ്പ്യന്‍സ് ഗോളായിരുന്നു ഗ്ളാസ്ഗോയിലെ സെല്‍റ്റിക് പാര്‍ക്കില്‍ പിറന്നത്. നെയ്മറുടെ പാസില്‍നിന്നായിരുന്നു ആദ്യഗോള്‍. 55ാം മിനിറ്റില്‍ സുവാരസിനെ ബോക്സില്‍വെച്ച് ഇസാഗ്വിറെ വീഴ്ത്തിയപ്പോള്‍ കിട്ടിയ പെനാല്‍റ്റിയാണ് രണ്ടാംഗോളിന് കാരണമായത്.  മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ 23ാം മിനിറ്റില്‍ റഫായേല്‍ ബൊറൂസിയ മോണ്‍ഷന്‍ഗ്ളബാഷിനെ മുന്നിലത്തെിച്ചു. ഡേവിഡ് സില്‍വ സിറ്റിക്ക് സമനില നേടിക്കൊടുത്തു. 

കെവിന്‍ ഗമീറോയും (55ാം മിനിറ്റ്) അന്‍േറാണിയോ ഗ്രീസ്മാനും (66ാം മിനിറ്റ്) നേടിയ ഗോളുകളാണ് ഡി ഗ്രൂപ്പില്‍ അത്ലറ്റികോക്ക് തുണയായത്. ദുര്‍ബലരായ റോസ്റ്റോവ് ഗംഭീരമായ കളി പുറത്തെടുത്താണ് ബയേണ്‍ മ്യൂണിക്കിനെ 3-2ന് കീഴടക്കിയത്. ഡഗ്ളസ് കോസ്റ്റയിലൂടെ 36ാം മിനിറ്റില്‍ ബയേണ്‍ മുന്നിലത്തെി. ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ സംഘത്തിന്‍െറ 400ാം ഗോളായിരുന്നു അത്. എന്നാല്‍, സര്‍ദാര്‍ അസ്മോന്‍ 44ാം മിനിറ്റില്‍ തിരിച്ചടിച്ചു. അഞ്ച് മിനിറ്റിന് ശേഷം ദിമിത്രി പോളോസ് ലീഡുയര്‍ത്തി. 52ാം മിനിറ്റില്‍ യുവാന്‍ ബെര്‍നാറ്റ് ബയേണിനെ 2-2ന് ഒപ്പമത്തെിച്ചു. എന്നാല്‍, 66ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ നൊബായയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍ ബയേണിന്‍െറ തോല്‍വി ഉറപ്പിച്ചു. 

ആഴ്സനലിനെതിരെ എഡിസണ്‍ കവാനി 18ാം മിനിറ്റില്‍ പി.എസ്.ജിയെ മുന്നിലത്തെിച്ചു. ഗണ്ണേഴ്സിന്‍െറ ഒലിവര്‍ ജിറൗഡ് ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് പെനാല്‍റ്റി ഗോളിലൂടെ തിരിച്ചടിച്ചു. 60ാം മിനിറ്റില്‍ പി.എസ്.ജിയുടെ മാര്‍കോ വെറാറ്റിയും 77ാം മിനിറ്റില്‍ ആഴ്സനലിന്‍െറ അലക്സ് ഇവോബിയും ഗോള്‍ ദാനം നല്‍കിയതോടെ മത്സരം 2-2ന് സമനിലയായി. 
Tags:    
News Summary - Messi bags double as Barcelona see off Celtic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.