Posted On
date_range Updated On
date_range ഇക്കാർഡിക്ക് ഡബ്ൾ; ഇൻറർമിലാന് ജയം
മിലാൻ: സീരി ‘എ’യിൽ ജയത്തോടെ ഇൻറർമിലാൻ രണ്ടാമത്. ലാസിയോയെ 3-0ത്തിന് തോൽപിച്ചാണ് ഇൻറർമിലാൻ സീസണിൽ ആദ്യമായി രണ്ടാമതെത്തിയത്. നാപോളിക്കും ഇൻററിനും 22 പോയൻറാണെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലെത്തിയതോടെയാണ് രണ്ടാം സ്ഥാനം പിടിച്ചെടുത്തത്.
അവസാന മത്സരത്തിൽ റോമയോട് 1-1ന് സമനിലയിൽ കുരുങ്ങിയതാണ് നാപോളിക്ക് വിനയായത്. 28 പോയൻറുമായി യുവൻറസ് തന്നെയാണ് ഒന്നാമത്. മത്സരത്തിൽ അർജൻറീനൻ താരം മൗറോ ഇക്കാർഡി രണ്ടു ഗോളുമായി നിറഞ്ഞുനിന്നു.
28, 70 മിനിറ്റുകളിലായിരുന്നു താരത്തിെൻറ ഗോളുകൾ. ക്രൊയേഷ്യൻ താരം മാഴ്സലോ ബ്രൊസോവിച്ച് (41) ഇൻററിെൻറ മറ്റൊരു ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.