ലണ്ടന്‍: വാക്ശരങ്ങളുമായി കളത്തിനു പുറത്ത് കൊമ്പുകോര്‍ത്ത പരിശീലകര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ സമനിലയോടെ മടക്കം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരയിലാണ് ആഴ്സനലും കോച്ച് ആഴ്സന്‍ വെങ്ങറുമെങ്കിലും കളത്തില്‍ ജോസ് മൗറീന്യോക്കു പിന്നിലാണ് സ്ഥാനമെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. വീറും വാശിയും നിറഞ്ഞ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ആഴ്സനല്‍ പോരാട്ടം 1-1ന് സമനിലയില്‍ പിരിഞ്ഞതോടെ, മൗറീന്യോയെ ജയിക്കാനാവാതെ വെങ്ങറുടെ 14ാം അങ്കം. പീരങ്കിപ്പടയുടെ പ്ളേമേക്കര്‍ മെസ്യൂത് ഓസിലിനെ പൂട്ടിയിട്ട് കളിമെനഞ്ഞ മൗറീന്യോ ആദ്യ പകുതിയില്‍ വിജയിച്ചു. രണ്ടാം പകുതിയിലെ 68ാം മിനിറ്റില്‍ യുവാന്‍ മാറ്റയുടെ തകര്‍പ്പന്‍ ഗോളിലൂടെ യുനൈറ്റഡ് മുന്നിലത്തെുകകൂടി ചെയ്തതോടെ ഓള്‍ഡ്ട്രഫോഡും ഇളകിമറിഞ്ഞു. വീണ്ടും തോല്‍വി ഉറപ്പിച്ച ആഴ്സനലിന് ആശ്വാസ സമനിലയുമായി 89ാം മിനിറ്റിലാണ് ഒലിവര്‍ ജിറൂഡ് അവതരിക്കുന്നത്. ഹെഡറിലൂടെ പന്ത് വലയിലത്തെിച്ച ഫ്രഞ്ച് താരം ആഴ്സനലിന് സമനിലയോടെ ഒരു പോയന്‍റ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.