ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ബോൺമൗത്ത്, സ്വാൻസീ ടീമുകൾക്ക് വിജയം. മാഞ്ചസ്റ്റർ സിറ്റി നിലവിലെ ജേതാക്കളായ ലെസ്റ്റർ സിറ്റിയെയാണ് (2-1) തോൽപിച്ചത്. സ്പാനിഷ് താരം ഡേവിഡ് സിൽവ (29ാം മിനിറ്റ്), ഗബ്രിയേൽ ജീസസ് (36) എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളിനാണ് മാഞ്ചസ്റ്ററിെൻറ വിജയം. ബേൺമൗത്ത് 2-1ന് ബേൺലിയെയും സ്വാൻസീ സിറ്റി 2-0ത്തിന് സണ്ടർലൻഡിനെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.