Posted On
date_range Updated On
date_range 7-0: സിറ്റിയുടെ ഷാൾകെ ദഹനം
ലണ്ടൻ: കളിപഠിപ്പിച്ച ക്ലബിനെ മുന്നിൽ കിട്ടിയപ്പോൾ ലെറോയ് സാനെ അവരുടെ ഗുരുവായി മാറി. ചാമ്പ്യൻസ് ലീഗ് പ്ര ീക്വാർട്ടറിൽ ജർമൻ ക്ലബായ ഷാൾകെ എഫ്.സി മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനെത്തിയപ്പോൾ അവർക്ക് തലവേദനയായത് തങ് ങളുടെ പഴയ താരം തന്നെ.
ഷാൾകെ യൂത്ത് അക്കാദമിയിൽ ആറും സീനിയർ ടീമിൽ രണ്ടും വർഷം കളിച്ചു നടന്ന് ലോകമറിയുന് ന താരമായി സിറ്റിയിലേക്ക് കൂടുമാറിയ ലെറോയ് സാെനയായിരുന്നു ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഷാൾകെയുടെ കൂട്ടക്കശാപ്പിന് നേതൃത്വം നൽകിയത്. രണ്ടാം പാദത്തിൽ സിറ്റി 7-0ത്തിന് ജർമൻ ടീമിനെ ദഹിപ്പിച്ചപ്പോൾ സാനെയുടെ പേരിൽ ഒരു ഗോൾ മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാൽ, കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലായിരുന്നു ഇൗ മുൻ ഷാൾകെ താരം ആവേശംകൊണ്ടത്.
ആദ്യപാദത്തിൽ 3-2ന് കഷ്ടിച്ച് ജയിച്ച സിറ്റി കഴിഞ്ഞ രാത്രിയിലെ ജയത്തോടെ 10-2 അഗ്രിഗേറ്റ് വിജയവുമായി ക്വാർട്ടറിലെത്തി. സെർജിയോ അഗ്യൂറോ (35, 38) രണ്ടും, റഹിം സ്റ്റർലിങ് (56), ബെർണാഡോ സിൽവ (71), ഫിൽ ഫോഡൻ (78), ഗബ്രിയേൽ ജീസസ് (84) എന്നിവർ ഒാരോ േഗാളും നേടി. ഒരു ഗോൾ നേടിയ സാനെ (42), മൂന്നു ഗോളിനാണ് വഴിയൊരുക്കിയത്. ക്വാർട്ടറിലെത്തിയ സിറ്റി വിജയ മാർജിനിൽ ചാമ്പ്യൻസ് ലീഗ് റെക്കോഡിനൊപ്പമെത്തി. 2011ൽ ബയേൺ മ്യുണിക് ബാസലിനെയും 2014ൽ ഷാക്തർ ഡൊണസ്കിനെയും തോൽപിച്ച (7-0) റെക്കോഡിനൊപ്പമാണ് സ്ഥാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.