Posted On
date_range Updated On
date_range റൊണാൾഡോയല്ല, മെസ്സിയാണ് മികച്ചത് -ഗ്വാർഡിയോള
ലണ്ടൻ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ അർജൻറീനൻ താരം ലയണൽ മെസ്സിക്ക് മാർക്കിട്ട് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ് നേട്ടത്തിലൂടെ ബാലൺ ഡി ഒാർ പുരസ്കാരം നേടിയ റൊണാൾഡോ ചിലകാര്യങ്ങളിൽ ബാഴ്സലോണ താരത്തിൻെറ മികവിനോട് പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തീർച്ചയായും മെസ്സി തന്നെയാണ് മികച്ചത്. തിങ്കളാഴ്ച ഹൾസിറ്റിക്കെതിരായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ മാഞ്ചസ്റ്റർ സിറ്റി മാനേജർ വ്യക്തമാക്കി.
മെസ്സിക്ക് എവിടെയും കളിക്കാനും എങ്ങനെ സ്കോർ ചെയ്യണമെന്നും അറിയാം. കൂടാതെ സഹതാരങ്ങളെ കളിപ്പിക്കാനും അറിയാം. ഞാൻ മെസ്സിയെ മറ്റൊരു തലത്തിലാണ് കാണുന്നത്. പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.