ബെൽേഗ്രഡ്: ക്വാറൻറീനിൽ കഴിയാതെ െബൽഗ്രേഡിൽ പാർട്ടിയിൽ പങ്കെടുത്ത റയൽ മഡ്രിഡ് സ്ട്രൈക്കർ ലൂക ജോവിചിന് സെർബിയൻ പ്രധാനമന്ത്രി അന ബ്രനാബിചിെൻറ ശകാരം. ഈ സീസണിൽ എയ്ൻട്രാഷ് ഫ്രാങ്ക്ഫുർട്ടിൽ നിന്നും റയലിലെത്തിയ ജോവിച് കാമുകിയുടെ ജന്മദിനം ആേഘാഷിക്കാനാണ് നാട്ടിലെത്തിയത്.
വൈറസ് വ്യാപനം തടയുന്നതിെൻറ ഭാഗമായി സെർബിയൻ താരങ്ങളോട് നാട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നാട്ടിലെത്തുന്നവർ 28 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് സർക്കാർ നിർദേശം. നിർദേശങ്ങൾ ലംഘിക്കുന്ന കായികതാരങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സെർബിയൻ ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. റയലിെൻറ ബാസ്കറ്റ്ബാൾ ടീമിലെ കളിക്കാരൻ കോവിഡ് ബാധിതനായതിനെത്തുടർന്ന് ഫുട്ബാൾ ടീമിലെ കളിക്കാരും സ്റ്റാഫും സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.