ലണ്ടൻ: ഇംഗ്ലണ്ടിലിപ്പോൾ ലിവർപൂൾ മാത്രമേയുള്ളൂ ചിത്രത്തിൽ. ചൂടുപിടിച്ചു തുടങ്ങിയ പ്രീമിയർ ലീഗ് പോരാട്ടങ്ങളിലോരോന്നും മറ്റുള്ളവർക്ക് പരീക്ഷണവും ദുഃസ്വപ്നങ്ങളും സമ്മാനിക്കുേമ്പാൾ എണ്ണംപറഞ്ഞ വിജയങ്ങളുമായാണ് യുർഗൻ േക്ലാപ്പ് കളി പഠിപ്പിച്ച ചെകുത്താന്മാരുടെ കുതിപ്പ്.
14 മത്സരങ്ങൾ പിന്നിട്ട ലീഗിൽ 13ഉം അവർ ജയിച്ചു. ഒരു കളിയിൽ സമനിലയും. എല്ലാ ടീമുകളും ഒന്നിലേറെ തോൽവിയറിഞ്ഞിടത്താണ് ഒന്നാം സ്ഥാനത്ത് 11 പോയൻറിെൻറ വൻ മാർജിനുമായി ലിവർപൂളിെൻറ പടയോട്ടം.
പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ഒരേ ചടുലതയോടെ ചലിക്കുന്ന ലിവർപൂൾ പ്രകടിപ്പിക്കുന്ന ഒത്തൊരുമയും മികവുമാണ് എതിരാളികളെ കൊതിപ്പിക്കുന്നത്.
ഏറ്റവുമൊടുവിൽ, ബ്രൈറ്റണിനെതിരായ കളിയുടെ രണ്ടാം പകുതിയിൽ ഒന്നാം നമ്പർ ഗോളി അലിസൺ ബക്കർ ചുവപ്പു കാർഡ് വാങ്ങി മടങ്ങിയിട്ടും അപ്രതീക്ഷിതമായി റഫറിയുടെ ‘സൗജന്യ’ത്തിൽ ഗോൾ വീണിട്ടും അവർ പൊരുതിനിന്നു. ഒന്നാം പകുതിയിൽ വാൻ ഡൈക് നേടിയ രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന ലിവർപൂളിനെതിരെ ലഭിച്ച ഫ്രീകിക്കിലായിരുന്നു ബ്രൈറ്റണിെൻറ ആശ്വാസ ഗോൾ.
ഞായറാഴ്ച നടന്ന മത്സരങ്ങളിൽ നോർവിക് സിറ്റി ആഴ്സനലിനെയും (2-2) വൂൾവ്സ് ഷെഫീൽഡ് യുനൈറ്റഡിനെയും (1-1) സമനിലയിൽ പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.