പാരിസ്: ലിവർപൂളും ചെൽസിയും തമ്മിൽ നടക്കുന്ന യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിക്കുക ഒരു വനിത റഫറി. യുവേഫയുടെ പുരുഷൻമാരുടെ മത്സരം നിയന്ത്രിച്ച് ചരിത്രം രചിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച്കാരിയായ സ്റ്റെഫാനി ഫ്രാപാർട്ട്.
ആഗസ്റ്റ് 14ന് ഇസ്താംബൂളിലാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ് ലീഗ് ജേതാക്കളും തമ്മിലുള്ള മത്സരം. കഴിഞ്ഞ മാസം നടന്ന വനിത ലോകകപ്പിെൻറ ഫൈനൽ മത്സരം നിയന്ത്രിച്ചതും സ്റ്റെഫാനിയായിരുന്നു. 35കാരിയായ സ്റ്റെഫാനി ഏപ്രിലിൽ ലീഗ് വൺ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതയെന്ന് പേരെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.