തന്നെ അടുത്തു കാണാന്‍ കൊതിച്ച് കരയുന്ന ആരാധകരെ ഒരിക്കലും മെസി നിരാശപ്പെടുത്താറുമില്ല. ഇത് തെളിയിക്കുന്ന സംഭവത്തിൻെറ വിഡിയോ ഇതിനകം വൈറലായി. ടീം ബസില്‍ നിന്നുമിറങ്ങി മെസി ഹോട്ടലിലേക്ക് സുരക്ഷാ ഭടന്‍മാരുടെ വലയത്തില്‍ നടന്നുനീങ്ങുന്നതിനിടെയാണ് മെസ്സിയുടെ അടുത്തേക്ക് ഒരു ആരാധകന്‍ എത്തിയത്. പക്ഷേ സുരക്ഷാവലയം ഭേദിക്കാന്‍ അവനായില്ല. എന്നു മാത്രമല്ല, അവനെ സുരക്ഷാ ഭടന്‍മാരില്‍ ഒരാള്‍ തൂക്കിയെടുത്തു പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. അപ്പോഴാണ് കരയുന്ന കുഞ്ഞിനെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടു പോകുന്നത് മെസി കാണുന്നത്. ഉടന്‍ തന്നെ കുഞ്ഞിനെ തിരിച്ചു കൊണ്ടുവരാന്‍ മെസി ആവശ്യപ്പെട്ടു. പിന്നെ കുഞ്ഞു ആരാധകന്റെ ആനന്ദ കണ്ണീരും മെസിയുടെ ഒപ്പം സെല്‍ഫിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.