അർജൻറീനയിൽ മെസ്സിയുടെ പ്രതിമ തകർത്തു

ബ്വേനസ് ​​എയ്​റിസ്​: അർജൻറീനൻ തലസ്​ഥാനമായ ബ്വേനസ്​ എയ്​റിസിലെ ലയണൽ മെസ്സിയുടെ വെങ്കല പ്രതിമ തകർക്കപ്പെട്ട നിലയിൽ. ഒരു വർഷത്തിനിടെ ഇതു രണ്ടാം തവണയാണ്​ അജ്ഞാത സംഘത്താൽ മെസ്സിയുടെ പ്രതിമ തകർക്കപ്പെടുന്നത്​. കാൽപാദത്തിന്​ മുകളിലായി വെട്ടിമാ​റ്റപ്പെട്ട പ്രതിമ നിലംപതിച്ച നിലയിലാണ്​ കണ്ടെത്തിയത്​.

ഇൗ വർഷം ജനുവരിയിലായിരുന്നു ദേശീയ താരത്തി​​െൻറ പ്രതിമ ഇതിനു മുമ്പ്​ തകർക്കപ്പെടുന്നത്​. െപാലീസ്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. അർജൻറീനയിലെ മറ്റു കായിക​ ഇതിഹാസങ്ങളോടൊപ്പം 2016 ജൂണിലാണ് മെസ്സിയുടെ​ പ്രതിമ അനാച്ഛാദനം നിർവഹിക്കപ്പെടുന്നത്​. കാർലോസ്​ ബെനവിഡ്​സാണ്​ പ്രതിമയുടെ ശിൽപി.

Tags:    
News Summary - Lionel Messi statue in Buenos Aires vandalised again -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.