????????? ?????????

മെസ്സി വിവാഹിതനാകുന്നു

മാഡ്രിഡ്: അർജൻറീനൻ സൂപ്പർതാരം ലയണൽ മെസ്സിയുടെ വിവാഹം ഉടനെന്ന് റിപ്പോർട്ടുകൾ. കാമുകി അൻറോണല്ലോ റോക്കുസോ തന്നെയാണ് വധു. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2017ലായിരിക്കും മെസിയുടെ വിവാഹം. തിരക്കേറിയ ഫുട്ബോൾ സീസണ് യോജിച്ച തരത്തിൽ സൗകര്യപ്രദമായ സമയത്ത് വിവാഹം നടക്കുമെന്ന് മാർസ എന്ന സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്തു. ബാഴ്സലോണയിലെയും അർജൻറീനൻ ടീമിലെയും താരങ്ങൾക്ക് കൂടി പങ്കെടുക്കേണ്ടാവുന്ന തരത്തിലാകും വിവാഹം തയ്യാറാക്കുക. കുറച്ച് കാലമായി വിവാഹത്തെപ്പറ്റി ഇരുവരും ചർച്ച ചെയ്തിരുന്നുവത്രെ.

മെസിയുടെ ജന്മനാടായ അർജന്റീനയിൽ വെച്ചാകും ചടങ്ങ്. ഇരുവരും ആദ്യമായി കണ്ടതും ഇവിടെയായിരുന്നു. 2007ലാണ് മെസിയുടെ പ്രണയം ലോകമറിയുന്നത്. പ്രശസ്ത മോഡലായിരുന്ന അൻറോണല്ലോ റോക്കുസോ 2012ഒാടെ ബാഴ്സയിലേക്ക് മാറി. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്. തിയാഗോ (നാല് വയസ്), മാതിയോ (ഒരു വയസ്).

Tags:    
News Summary - Lionel Messi To Marry Long Time Girlfriend Antonella Roccuzzo: Reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.