Posted On
date_range Updated On
date_range മെസ്സിയും ക്രിസ്റ്റ്യാനോയും ചുംബിക്കുന്നതിന് പിന്നിൽ...
ബാഴ്സലോണ: നിത്യവൈരികളായ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽക്ലാസിക്കോ മത്സരം ഞായറാഴ്ച നടക്കാനിരിക്കെ ബാഴ്സലോണയിലെ ഒരു ചുവർ ചിത്രം വാർത്തകളിലിടം പിടിച്ചു. സൂപ്പർതാരങ്ങളായ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചുംബിക്കുന്ന ഗ്രാഫിറ്റി ചിത്രമാണ് വൈറലായത്. സെൻട്രൽ ബാഴ്സലോണയിലെ ഒരു ബസ് സ്റ്റോപ്പിലാണ് ഗ്രാഫിറ്റിയുള്ളത്. നിരവധി പേരാണ് ഇതിനകം ഈ ചുവർചിത്രത്തൊടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നത്.
ടിബോയ് എന്നയാളാണ് ചിത്രകാരൻ. എൽക്ലാസിക്കോ പോരാട്ടം നടക്കുന്ന ഏപ്രിൽ 23-ന് ബാഴ്സലോണയിലെ കാറ്റലോണിയ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ സ്വന്തം വാലന്റൈൻസ് ദിനാഘോഷം ആഘോഷിക്കുന്ന ദിവസമാണെന്നും അതിനാലാണ് ഇത്തരമൊരു ചിത്രം വരച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മിലാനിൽ നിന്നുള്ള ഒരു ഇറ്റാലിയൻ കലാകാരനാണ് ടിബോയ്. 13 വർഷമായി ഇയാൾ ബാഴ്സലോണയിൽ താമസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.