നികുതി വെട്ടിപ്പ്​: മെസി 21 മാസം ജയിൽ ശിക്ഷ അനുഭവിക്കണം

മാഡ്രിഡ്​: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അർജൻറീന ഫുട്​ബോൾ താരം ലയണൽ മെസി 21 മാസം തടവ്​ ശിക്ഷ അനുഭവിക്കണമെന്ന്​ സെപ്​യിൻ സുപ്രീംകോടതി. മെസിയുടെ പിതാവ്​ ജോർജും കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ ​ കണ്ടെത്തിയിരുന്നു​. ജോർജി​​െൻറ തടവുശിക്ഷ​ 15 മാസമായി കുറച്ചു. ഇരുവർക്കും യഥാക്രമം 1.75 മില്യൺ 1.3 മില്യൺ ഡോളർ പിഴയും വിധിച്ചിട്ടുണ്ട്​.

2007-2009 കാലയളവിൽ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ മെസി നൽകിയ അപ്പീൽ പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​.  കഴിഞ്ഞ വർഷം ജൂലൈയിൽ ബാഴ്​സിലോണയിലെ കോടതിയാണ്​ മെസി കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്​. ഇതിനെതിരെയാണ്​ മെസി സുപ്രീംകോടതിയെ സമീപിച്ചത്​.


ക്രിമിനൽ കേസുകളല്ലാത്ത ​കുറ്റകൃത്യങ്ങളിൽ രണ്ട്​ വർഷത്തിൽ കുറവാണ്​ ശിക്ഷയെങ്കിൽ ജയിൽവാസം അനുഭവിക്കാനുള്ള സാധ്യത സെപ്​യിനിലെ നിയമമനുസരിച്ച്​ വിരളമാണ്​. മുൻപ്​ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്തവർക്കാണ്​​ ഇൗ ആനുകൂല്യം ലഭിക്കുക. 

Tags:    
News Summary - Lionel Messi and father Jorge lose Supreme Court appeal over Barecelona star's 21 month prison sentence and £1.7million fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT