കോ​പ്​​ട​ർ അ​പ​ക​ടം: ലെ​സ്​​റ്റ​ർ സി​റ്റി ഉ​ട​മയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ഫു​ട്​​ബാ​ൾ ലോ​ക​ത്തെ ഞെ​ട്ടി​ച്ച ആ​കാ​ശ ദു​ര​ന്ത​ത്തി​ൽ മു​ൻ പ്രീ​മി​യ​ർ ലീ​ഗ്​ ചാ​മ്പ്യ​ൻ ക്ല​ബ്​ ലെ​സ്​​റ്റ​ർ സി​റ്റി ഉ​ട​മ വി​ച​യ്​ ശ്രി​വ​ദ്ധ​ന​പ്ര​ഭയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇവരുടെ മരണവാർത്ത ക്ലബ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസബെലെ റോസ, എറിക് സ്വിഫർ, നഴ്സറ, കവ്പോൺ


നഴ്സറ സക്നാമയ്, കവ്പോൺ പൺപരേ എന്നീ ലെസ്റ്റർ ജീവനക്കാരും പൈലറ്റ് എറിക് സ്വഫറും അദ്ദേഹത്തിന്റെ പങ്കാളിയായ ഇസെബെല്ല റോസയുമാണ് ശ്രി​വ​ദ്ധ​ന​പ്ര​ഭ​ക്കൊ​പ്പം അപകടത്തിൽ കൊല്ലപ്പെട്ടത്. സ്വകാര്യ ജെറ്റ്, ഹെലികോപ്റ്റർ പൈലറ്റ് എന്ന നിലയിൽ 20 വർഷത്തിലേറെ അനുഭവ സമ്പത്തുള്ളയാളാണ് എറിക് സ്വിഫർ. ചാനൽ 4നടക്കം മാധ്യമ സ്ഥാപനങ്ങൾക്ക് ലൈവ് റിപ്പോർട്ടിന് കോപ്ടർ പറത്തി പരിചയമുള്ള‍യാളാണ്. ക്ലബ് ഉടമയുടെ മരണത്തിൽ ഞെട്ടിയ ഫുട്ബാൾ ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് ആദരാഞ്ജലികളുമായി എത്തി.


പ്രീ​മി​യ​ർ ലീ​ഗി​ൽ ശ​നി​യാ​ഴ്​​ച രാ​ത്രി ലെ​സ്​​റ്റ​ർ സി​റ്റി​യും വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡും ത​മ്മി​ലെ മ​ത്സ​രം ക​ഴി​ഞ്ഞ്​ ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം സ്വ​ന്തം ഹെ​ലി​കോ​പ്​​ട​റി​ൽ ല​ണ്ട​നി​ലേ​ക്ക്​ മ​ട​ങ്ങ​വെ​യാ​ണ്​ ദു​ര​ന്തം. ലെ​സ്​​റ്റ​റി​​െൻറ ഹോം ​ഗ്രൗ​ണ്ടാ​യ കി​ങ്​​പ​വ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന ഹെ​ലി​കോ​പ്​​ട​ർ മി​നി​റ്റു​ക​ൾ​ക്ക​കം പൊ​ട്ടി​ത്തെ​റി​ച്ച്​ തീ​ഗോ​ള​മാ​യി മാ​റി. സ്​​റ്റേ​ഡി​യ​ത്തി​നു​ പു​റ​ത്തെ കാ​ർ പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ലാ​ണ്​ കോ​പ്​​ട​ർ ത​ക​ർ​ന്നു​വീ​ണ​ത്.

ലെ​സ്​​റ്റ​റി​​െൻറ മ​ത്സ​ര​ങ്ങ​ൾ​ക്കു ശേ​ഷം ക്ല​ബ്​ ഉ​ട​മ​യും സം​ഘ​വും എ​ന്നും സ്വ​ന്തം ഹെ​ലി​കോ​പ്ട​റി​ലാ​ണ്​ ല​ണ്ട​നി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. ശ​നി​യാ​ഴ്​​ച​ത്തെ ക​ളി ക​ഴി​ഞ്ഞ്​ കാ​ണി​ക​ളും എ​തി​ർ ടീ​മും ഗ്രൗ​ണ്ട്​ വി​ട്ട ശേ​ഷം​ പ​തി​വു​​പോ​ലെ ശ്രി​വ​ദ്ധ​ന മ​ക​ൾ​ക്കൊ​പ്പം കോ​പ്​​ട​റി​ൽ ക​യ​റു​ക​യാ​യി​രു​ന്നുവെന്നാണ്​ സൂചന. ഏ​താ​നും മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ പ​റ​ന്നു​യ​ർ​ന്ന ശേ​ഷം ഹെ​ലി​കോ​പ്​​ട​റി​​െൻറ ശ​ബ്​​ദം നി​ല​ച്ച​താ​യും പൊ​ടു​ന്ന​നെ പൊ​ട്ടി​ത്തെ​റി​യോ​ടെ തീ​ഗോ​ള​മാ​യി നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ദ​ൃ​ക്​​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

താ​യ്​​ല​ൻ​ഡി​ലെ കോ​ടീ​ശ്വ​ര​നാ​യ ശ്രി​വ​ദ്ധ​ന​പ്ര​ഭ 2010ലാ​ണ്​ ലെ​സ്​​റ്റ​ർ സി​റ്റി സ്വ​ന്ത​മാ​ക്കു​ന്ന​ത്. മി​ക​ച്ച ക​ളി​ക്കാ​രെ​യും പ​രി​ശീ​ല​ക​രെ​യും എ​ത്തി​ച്ച​തോ​ടെ, ലെ​സ്​​റ്റ​ർ 2014ൽ ​ലീ​ഗ്​ ചാ​മ്പ്യ​ൻ​ഷി​പ്​ ജ​യി​ച്ച്​ പ്രീ​മി​യ​ർ ലീ​ഗി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം നേ​ടി. 2016ൽ ​പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം നേ​ടി ച​രി​ത്രം കു​റി​ച്ച​തോ​ടെ ഇം​ഗ്ല​ണ്ടി​ലെ ചെ​റു​ന​ഗ​ര​ത്തി​ന്​ താ​യ്​ കോ​ടീ​ശ്വ​ര​ൻ ആ​രാ​ധ്യ​നാ​യി മാ​റി. അ​പ​ക​ട​വാ​ർ​ത്ത കേ​ട്ട​യു​ട​ൻ ആ​യി​ര​ങ്ങ​ളാ​ണ്​ ക്ല​ബ്​ ആ​സ്​​ഥാ​ന​ത്ത്​ ക​ണ്ണീ​രു​മാ​യി ഒ​ത്തു​കൂ​ടി​യ​ത്.

Tags:    
News Summary - Leicester City owner among five dead in helicopter crash- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.