പ്രീമിയർ ലീഗ്​: വാറ്റ്​ഫോഡ്​ ലെസ്​റ്ററിനെ വീഴ്​ത്തി

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ ലെസ്​റ്റർ സിറ്റിക്ക്​ തോൽവി. വാറ്റ്​ഫോഡാണ്​ 2-1ന്​ ബ്രൻഡൻ റോജേഴ്​സി​​െൻറ ടീമിനെ തോൽപിച്ചത്​. അഞ്ചാം മിനിറ്റിൽ ട്രോയ്​ ഡീനിയിലൂടെ മുന്നിലെത്തിയ വാറ്റ്​ഫോഡിനെതിരെ ജാമി വാർഡിയുടെ (75) ഗോളിൽ ഒപ്പംപിടിച്ചെങ്കിലും ഇഞ്ചുറി സമയത്ത്​ (92) പകരക്കാരൻ ആന്ദ്രെ ഗ്രേ നേടിയ ഗോൾ ലെസ്​റ്ററി​​െൻറ വിധിയെഴുതി. 29 കളികളിൽ 43 പോയൻറുള്ള വാറ്റ്​ ഫോഡ്​ എട്ടാമതും 35 പോയ​േൻറാടെ ലെസ്​റ്റർ 11ാമതുമാണ്​.
Tags:    
News Summary - leicester city- football, Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.