ഫിഫ അവാർഡ്ദാന ചടങ്ങിൽ താരവും വില്ലനുമായിരുന്നു ലീഡ്സ് കോച്ച് മാഴ്സലോ ബിയ േൽസ. കളിക്കളത്തിലെ മാന്യതക്കുള്ള ഫെയർേപ്ല പുരസ്കാരം നേടിയതിനു പിന്നാലെ അദ്ദേഹ ം കുറ്റവാളിയായ മെറ്റാരു കേസും ഫുട്ബാൾ ലോകത്ത് ചർച്ചയായി.
2019 ഏപ്രിൽ 28ന് ആസ്റ്റൻ വില്ലക്കെതിരായ മത്സരത്തിനിടയിലെ സ്പോർട്സ്മാൻഷിപ്പായിരുന്നു ഫെയർേപ്ല പുരസ്കാരത്തിന് അർഹനാക്കിയത്. ചാമ്പ്യൻഷിപ് സീസണിലെ നിർണായക മത്സരത്തിൽ ആസ്റ്റൻ വില്ലയും ലീഡ്സും ഏറ്റുമുട്ടുേമ്പാഴാണ് സംഭവം. കളിയുടെ 72ാം മിനിറ്റിൽ ആസ്റ്റൻ വില്ല താരം പരിക്കേറ്റുകിടക്കവെ ഗോളടിച്ച് ലീഡ്സ് മുന്നിലെത്തി. എതിരാളി വീണിട്ടും കളി നിർത്താതെ ഗോളടിച്ചത് മൈതാനത്തും സംഘർഷമായി.
അതിനുള്ള പ്രായശ്ചിത്തമായി എതിരാളിയെ ഗോളടിക്കാൻ അനുവദിച്ച് കോച്ച് ആരാധകഹൃദയം കവർന്നു. എന്നാൽ, വിമർശിക്കപ്പെടുന്നത് മറ്റൊരു കാര്യത്തിനാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഡെർബി കൗണ്ടിക്കെതിരായ മത്സരത്തിനുമുമ്പ് എതിർടീമിെൻറ പരിശീലക രഹസ്യങ്ങൾ ചോർത്താൻ ചാരനെ അയച്ചതായിരുന്നു വിവാദം. സംഭവത്തിൽ രണ്ടു ലക്ഷം പൗണ്ട് പിഴ ചുമത്തിയാണ് ബിയേൽസിനെ ശിക്ഷിച്ചത്. ഇൗ പിഴ സ്വന്തം പോക്കറ്റിൽനിന്നു നൽകേണ്ടിയുംവന്നു. അതുകൊണ്ടാണ് ബിയേൽസിനെ ഫെയർേപ്ലക്ക് തെരഞ്ഞെടുത്തപ്പോൾ അഭിനന്ദനങ്ങളേക്കാൾ ഏറെ വിമർശിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.