ലാ ലിഗ വേൾഡ്: പന്തുരുളുന്നതും കാത്ത് കേരളം
കൊച്ചി: ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് പിന്നാലെ കേരളം മറ്റൊരു ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് പന്തുരുളുന്നതും കാത്തിരിക്കുകയാണ്. ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീസീസൺ ഫുട്ബാൾ ടൂർണമെൻറായ ‘ടൊയോട്ട യാരിസ് ലാലിഗ വേൾഡി’നാണ് കൊച്ചി ആതിഥേയത്വം വഹിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസ്സിയെയും പിടിച്ചുകെട്ടിയ അനുഭവ സമ്പത്തുമായെത്തുന്ന ലാ ലിഗ ടീം ജിറോണ എഫ്.സി, ആസ്േട്രലിയൻ ലീഗിലെ മെൽബൺ സിറ്റി എഫ്.സി എന്നിവർക്കൊപ്പം മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്സും പ്രീസീസൺ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ഈ മാസം 24 മുതലാണ് മത്സരങ്ങൾ.
ആവേശപ്പോരിന് മെൽബൺ സിറ്റി എഫ്.സി ടീം വ്യാഴാഴ്ച കൊച്ചിയിലെത്തി. പനമ്പിള്ളിനഗർ സ്കൂൾ ഗ്രൗണ്ടിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ ആറുവരെ ടീം പരിശീലനത്തിനിറങ്ങും. അഹ്മദാബാദിൽ പരിശീലനം പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച എത്തും. ജിറോണ എഫ്.സി 25ന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 24ന് മെൽബൺ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്സിെൻറ ആദ്യ മത്സരം. 28ന് ലാ ലിഗ ക്ലബായ ജിറോണ എഫ്.സിയെ നേരിടും. 27നാണ് മെൽബൺ സിറ്റി-ജിറോണ എഫ്.സി മത്സരം.
കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ 14 ജയവും ഒമ്പത് സമനിലയുമായി പത്താമതായിരുന്നു ജിറോണ. ആസ്ട്രേലിയയിലെ എ ലീഗിൽ 13 ജയവും 4 സമനിലയുമടക്കം മൂന്നാം സ്ഥാനത്തായിരുന്നു മെൽബൺ.ബ്ലാസ്റ്റേഴ്സ് ടീമായി ടൂർണമെൻറിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. 11 മലയാളി താരങ്ങൾ ടീമിൽ ഇടംനേടി.
സി.കെ. വിനീത്, അനസ് എടത്തൊടിക, എം.പി. സക്കീർ, പ്രശാന്ത് മോഹൻ, സഹൽ അബ്്ദുൽസമദ്, അബ്്ദുൽഹഖ്, അഫ്ദാൽ, എം.എസ്. ജിതിൻ, എം.എസ്. സുജിത്, ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് 31 അംഗ സ്ക്വാഡിൽ ഇടംനേടിയത്. ധീരജ് സിങ് അടക്കം ടീമിലെ മൂന്ന് ഗോൾകീപ്പർമാരും ഇന്ത്യക്കാരാണ്. ടീമിൽ പുതുതായി എത്തിയ ഫ്രഞ്ച് സ്ൈട്രക്കർ സ്ലാവിസ സ്റ്റൊനോവിച്ച്, സ്ലൊവീനിയൻ സ്ൈട്രക്കർ പൊപ്ലാനിച് എന്നിവർക്കൊപ്പം ബ്ലാസ്റ്റേഴ്സിൽ നിലനിർത്തിയ വിദേശ താരങ്ങളുമുണ്ട്.
ടീം: ഗോൾ കീപ്പർമാർ: നവീൻ കുമാർ, ധീരജ് സിങ്, എസ്. സുജിത്ത്. ഡിഫൻഡർമാർ: നെമാൻജ പെസിച്ച്, സിറിൽ കാലി, ലാൽറുവാതാര, സന്ദേശ് ജിങ്കാൻ, അനസ് എടത്തൊടിക, അബ്ദുൽ ഹഖ്, പ്രീതം കുമാർ, ലാൽ തകിമ, മുഹമ്മദ് റാകിബ്, ജിഷ്ണു ബാലകൃഷ്ണൻ. മിഡ്ഫീൽഡർമാർ: കറേജ് പെകൂസൺ, കിസിറ്റോ, എം.പി. സക്കീർ, സഹൽ അബ്ദുൽസമദ്, ദീപേന്ദ്ര നേഗി, സൂരജ് റാവത്ത്, കെ. പ്രശാന്ത്, ഹളിചരൺ നർസാരി, ലോകെൻ മെയ്തെ, ഹൃഷിദത്ത്, പ്രഗ്യാൻ സുന്ദർ. ഫോർവേഡുകൾ: സി.കെ. വിനീത്, സ്ലാവിസ സ്റ്റൊനോവിച്, പൊപ്ലാനിച്, സെയ്മിൻലൻ ഡംഗൽ, ഖർപാൻ, വി.കെ. അഫ്ദാൽ, എം.എസ്. ജിതിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.