തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരുടെ ഫുട്ബാൾ, വോളിബാൾ ടീമുകൾ രൂപവത്കരിക്കുന്നു. താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് സർക്കുലറും ഇറങ്ങി. ഒാണത്തിന് കേരള പൊലീസ് ടീമും കെ.എസ്.ആർ.ടി.സിയും തമ്മിൽ മത്സരം നടക്കും.
22 അംഗ ഫുട്ബാൾ ടീമിലേക്ക് മത്സരപരിചയമുള്ളവരെയും 35 വയസ്സിൽ താഴെയുള്ളവരെയുമാണ് പരിഗണിക്കുന്നത്. താൽക്കാലികക്കാർക്കും ഇടമുണ്ട്. തിരുവനന്തപുരത്താണ് പരിശീലനം. അതുകൊണ്ട് അപേക്ഷിക്കുന്നവർ തലസ്ഥാന ജില്ലയിലെ ഡിപ്പോകളിൽ ജോലിയെടുക്കാൻ സന്നദ്ധരായിരിക്കണം. േവാളിബാൾ ടീം തെരഞ്ഞെടുപ്പിനും സമാന മാനദണ്ഡങ്ങളാണ്. കെ.എസ്.ആർ.ടി.സിയുടെ മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യം.
മുമ്പ് കെ.എസ്.ആർ.ടി.സിയിൽ ടീമുകളുണ്ടായിരുന്നു. പിന്നീട് കളിക്കാർ ജോലിക്കെത്താത്ത സാഹചര്യമുണ്ടാവുകയും ടീമുകൾ പിരിച്ചുവിടുകയുമായിരുന്നു. ഇടവേളക്ക് ശേഷമാണ് എം.ഡി ടോമിൻ ജെ. തച്ചങ്കരിയുടെ മുൻകൈയിൽ പുനഃസംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.