Posted On
date_range Updated On
date_range കേരള പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്
തൃശൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ഫൈനലിൽ ഇന്ന് തൃശൂരില്‍ കിരീടപ്പോരാട്ടം. വൈകീട്ട് നാലിന് കോര്പറേഷന് മൈതാനിയില്‍ നടക്കുന്ന ഫൈനലില്‍ എഫ്.സി തൃശൂരും കെ.എസ്.ഇ.ബിയും ഏറ്റുമുട്ടും. ഗോകുലം എഫ്.സിയെ പരാജയപ്പെടുത്തിയാണ് എഫ്.സി തൃശൂര്‍ ഫൈനലിൽ എത്തിയത്. സാറ്റ് തിരൂരിനെ കെ.എസ്.ഇ.ബി അട്ടിമറിച്ചു. ഫൈനലിലെ വിജയികള്‍ക്ക് രണ്ട് ലക്ഷം രൂപയും ട്രോഫിയും വ്യക്തിഗത മെഡലുകളുമാണ് സമ്മാനം. റണ്ണർഅപ്പിന് ഒരു ലക്ഷം രൂപയും ട്രോഫിയും വ്യക്തിഗത മെഡലുകളും നല്‍കും. മാന്‍ ഓഫ് ദി മാച്ചിന് 5000 രൂപ സമ്മാനിക്കും. ലീഗ് പുരോഗമിക്കുന്നതിനിടെ മത്സരത്തില്‍നിന്ന് പിന്മാറിയ കാലിക്കറ്റ് ക്വാര്ട്സിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.എഫ്.എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.