കെ.പി.എൽ: സെമിയിൽ ഗോകുലം ബ്ലാസ്​റ്റേഴ്​സിനെ കീഴടക്കി

കോ​ഴി​ക്കോ​ട്​: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ മ​റി​ക​ട​ന്ന ആ​തി​ഥേ​യ​രാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​​െൻറ ഫൈ​ന​ലി​ൽ. കോ​ർ​പ​റേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ 5-4നാ​ണ്​ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ‘മ​ല​ബാ​റി​യ​ൻ​സ്​’ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ കീ​ഴ​ട​ക്കി​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്ത്​ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കാ​ൻ ക​ളി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ ​നീ​ണ്ട​ത്. ആ​ദ്യ കി​ക്കെ​ടു​ത്ത ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ നാ​രാ​യ​ൺ ഛേത്രി ​പ​ന്ത്​ പു​റ​ത്തേ​ക്ക​ടി​ച്ച​താ​ണ്​ മ​ഞ്ഞ​പ്പ​ട​ക്ക്​ വി​ന​യാ​യ​ത്.

പ​തി​നാ​യി​ര​ത്തി​ലേ​റെ കാ​ണി​ക​ൾ ഒ​ഴു​കി​യെ​ത്തി​യ മ​ത്സ​ര​ത്തി​​െൻറ നി​ശ്ചി​ത​സ​മ​യ​ത്ത്​ ഇ​രു​ടീ​മു​ക​ൾ​ക്കും നി​ര​വ​ധി ഗോ​ള​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്​​ച കോ​ഴി​ക്കോ​ട്ട്​ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഗോ​കു​ലം കേ​ര​ള ഇ​ന്ത്യ​ൻ നേ​വി​യു​മാ​യി ഏ​റ്റു​മു​ട്ടും.

Tags:    
News Summary - kpl gokulam fc-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.