ലണ്ടൻ: ഫിറ്റ്നസ് വീണ്ടെടുത്ത് അടുത്തിടെ തിരിച്ചെത്തിയ മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിന് വീണ്ടും പരിക്ക്. ഫുൾഹാമിനെതിരായ മത്സരത്തിനിടെ ഇടതു കാൽമുട്ടിന് പരിക്കേറ്റ് കളംവിടേണ്ടിവന്ന താരത്തിന് ആറാഴ്ചയോളം വിശ്രമം വേണ്ടിവരും. കഴിഞ്ഞ ആഗസ്റ്റിൽ വലതു മുട്ടിന് പരിക്കേറ്റാണ് താരം പുറത്തായിരുന്നത്. പുതിയ സീസണിൽ സിറ്റിക്കുവേണ്ടി മൂന്നു മത്സരങ്ങൾ മാത്രമെ ഡിബ്രൂയിൻ കളിച്ചിട്ടുള്ളൂ. 2016 ജനുവരിയിലും കാൽമുട്ടിലെ വേദന കാരണം താരത്തിന് പുറത്തിരിക്കേണ്ടിവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.