Posted On
date_range Updated On
date_range അർജുൻ ജയരാജിനെയും ഷിബിൻ രാജിനെയും നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്
കൊച്ചി: മലയാളികളായ രണ്ട് ഗോകുലം കേരള താരങ്ങളെ നോട്ടമിട്ട് കേരള ബ്ലാസ്റ്റേഴ് സ്. ഗോകുലം ഗോൾ കീപ്പർ ഷിബിൻരാജ് കുനിയിലും മിഡ്ഫീൽഡർ അർജുൻ ജയരാജും ഉടൻ ബ്ലാസ് റ്റേഴ്സുമായി കരാറിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ഗോകുലം കേരളയുടെ ഒന്നാം ഗോൾ കീപ്പറായിരുന്നു ഷിബിൻരാജ്.
ഇതോടെ ബ്ലാസ്റ്റേഴ്സിന് പുതിയ സീസണിൽ നാലുഗോൾ കീപ്പർമാരാവും. നേരത്തേ ബിലാൽ ഖാൻ, ലവ്പ്രീത് സിങ്, മലയാളിതാരം ടി.പി. രഹ്നേഷ് എന്നിവരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. 23കാരനായ അർജുൻ ജയരാജ് 2017-18 സീസണിൽ ഗോകുലത്തിനായി 15 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലും മിഡ്ഫീൽഡിൽ ഗോകുലത്തിെൻറ പ്രധാന താരമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.