കൊച്ചി: െഎ.എസ്.എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി ഷില്ലോങ് ലജോങ് മുൻ കോച്ച് തോങ്ബോയ് സിങ്തോയെ നിയമിച്ചു. ഗ്രാസ്റൂട്ട് ഫുട്ബാളിെൻറ ടെക്നിക്കൽ ഡയറക്ടർ എന്ന പദവികൂടി നൽകിയാണ് നിയമനം. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച സ്റ്റീവ് കോപ്പലിനെ ഇൗ സീസണിലും മുഖ്യ പരിശീലകനായി നിലനിർത്താനാണ് ബ്ലാസ്റ്റേഴ്സിെൻറ ശ്രമം. ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. തെൻറ നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ കോപ്പൽ ഉടൻ കരാറിൽ ഒപ്പിടുമെന്നാണ് സൂചന.
അങ്ങനെയെങ്കിൽ സ്റ്റീവ് കോപ്പലിെൻറ സഹായി എന്ന റോളിലാവും മണിപ്പൂരുകാരനായ തോങ്ബോയ് കൊച്ചിയിലെത്തുന്നത്. 2013 മുതൽ ലജോങ്ങിനൊപ്പമുള്ള തോങ്ബായ് കഴിഞ്ഞ ഫെഡറേഷൻ കപ്പിനു പിന്നാലെയാണ് മേഘാലയ ക്ലബ് വിട്ടത്. തദ്ദേശീയ താരങ്ങളെ കണ്ടെത്തി ലേജാങ്ങിനെ മികച്ച ടീമാക്കിമാറ്റിയ ക്രെഡിറ്റുമായാണ് 43കാരൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.