സ്​​പാ​നി​ഷ്​ താ​രം മ​രി​യോ ആ​ർ​ക്വ​സ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ

കൊ​ച്ചി: അ​ഞ്ചാം സീ​സ​ണി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ അ​ടു​ത്ത സീ​സ​ണി​ലേ​ക്ക് ​ നേ​ര​േ​ത്ത​ത​ന്നെ ഒ​രു​ങ്ങു​ന്നു. കെ.​പി. രാ​ഹു​ലി​നെ​യും ബി​ലാ​ൽ ഖാ​നെ​യും ടീ​മി​ലെ​ത്തി​ച്ച മാ​നേ​ജ്​​മ ​െൻറ്​ സ്​​പാ​നി​ഷ്​ മ​ധ്യ​നി​ര താ​ര​വു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ട​താ​യി സൂ​ച​ന. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യി​ൽ ക​ളി​ച്ച മ​രി​യോ ആ​ർ​ക്വ​സി​നെ​യാ​ണ്​ സ്വ​ന്ത​മാ​ക്കു​ന്ന​ത്. ​

ഉ​രു​ക്കു​സം​ഘ​ത്തി​​ൽ ​െപ്ല​യി​ങ്​ ഇ​ല​വ​നി​ലെ സ്​​ഥി​ര​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇൗ ​സ്​​പാ​നി​ഷ്​ താ​രം. വി​യ്യാ റ​യ​ലി​ലൂ​ടെ തു​ട​ങ്ങി വ​ല​ൻ​സി​യ ബി ​ടീ​മി​ലും ക​ളി​ച്ച താ​രം സ്​​പെ​യി​നി​ലെ വി​വി​ധ ക്ല​ബു​ക​ളി​ലാ​യി മൂ​ന്നാം ഡി​വി​ഷ​നി​ൽ ക​ളി​ച്ചു. പി​ന്നീ​ടാ​ണ്​ െഎ.​എ​സ്.​എ​ല്ലി​ലെ​ത്തു​ന്ന​ത്. മൂ​ന്നു​ ഗോ​ളും ര​ണ്ട്​ അ​സി​സ്​​റ്റു​മാ​ണ്​ സ​മ്പാ​ദ്യം.

18 മ​ത്സ​ര​ങ്ങ​ളി​ലും ക​ളി​ച്ചെ​ങ്കി​ലും ഒ​രു മ​ഞ്ഞ​ക്കാ​ർ​ഡ്​ പോ​ലു​മി​ല്ലാ​തെ​യാ​ണ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. ആ​​​ക്ര​മ​ണം സൃ​ഷ്​​ടി​ക്കാ​നു​ള്ള മി​ടു​ക്കും പാ​സി​ലെ കൃ​ത്യ​ത​യും അ​​തി​വേ​ഗ നീ​ക്ക​വു​മാ​ണ്​ ആ​ർ​ക്വ​സി​​െൻറ മി​ക​വ്. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ മ​ധ്യ​നി​ര താ​ര​ത്തി​​െൻറ വ​ര​വ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഗു​ണ​മാ​വും.

Tags:    
News Summary - Kerala Blasters sign Spanish midfielder Mario Arques- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.