കൊച്ചി: യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിൽ മിടുക്ക് കാണിക്കുന്ന െഎ.എസ്.എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് നാലാമതൊരു ഇന്ത്യൻ ഗോൾകീപ്പർ കൂടി. ഇന്ത്യൻ ആര ോസിെൻറ ലവ്പ്രീത് സിങ്ങാണ് പുതുതായി ടീമിലെത്തുന്നത്. സീസണിൽ റിയൽ കശ്മീരിനെതിരായ മത്സരത്തിൽ ആരോസിനായി അരങ്ങേറിയ താരമാണ് 21കാരനായ ലവ്പ്രീത്. 195 സെൻറിമീറ്റർ ഉയരമുള്ള ലവ്പ്രീത് ഉയരത്തിെൻറ കാര്യത്തിൽ െഎ.എസ്.എൽ, െഎ ലീഗുകളിലെ ഇന്ത്യൻ ഗോളിമാരിൽ ഗുർപ്രീത് സിങ്ങിന് മാത്രം പിന്നിലാണ്.
കഴിഞ്ഞ സീസണിൽ ഗോൾവല കാത്ത മുൻ ഇന്ത്യൻ അണ്ടർ 17 ലോകകപ്പ് താരം ധീരജ് സിങ്ങിന് പുറമെ ലാൽതുംമാവിയ, അടുത്തിടെ റിയൽ കശ്മീരിൽനിന്ന് കൊണ്ടുവന്ന ബിലാൽ ഖാൻ എന്നീ ഇന്ത്യൻ ഗോളിമാർ ടീമിലുണ്ട്. സീസണിെൻറ ഇടക്ക് വായ്പാടിസ്ഥാനത്തിൽ എഫ്.സി ഗോവയിലേക്കു പോയ നവീൻകുമാർ തിരിച്ചെത്തിയാൽ തദ്ദേശീയ ഗോളിമാരുടെ എണ്ണം നാലാവും. അണ്ടർ 17 ലോകകപ്പ് താരങ്ങളായ ജീക്സൻ സിങ്, മലയാളികൂടിയായ കെ.പി. രാഹുൽ എന്നിവരെയും നോങ്ഡാംബ നവോറെമിനെയും ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.