ഇംഗ്ലീഷുകാരെ പരിശീലകരായി ഇന്ത്യൻ ക്ലബുകളിലെത്തിക്കുകയാണ് പതിവ്. എന്നാൽ, ഒരു ഇംഗ്ലീഷ് ക്ലബിെൻറ മുഖ്യ പരിശീലകനായി തിളങ്ങുന്നത് തൃശൂർ മാള സ്വദേശിയായ ജസ്റ്റിൻ ജോസ് എന്ന മലയാളി. വനിത ലീഗ് ടീമായ സട്ടൻ യുനൈറ്റഡ് എൽ.എഫ്.സി ഹെഡ് കോച്ചായാണ് യുവേഫ ‘ബി’ കോച്ചിങ് ലൈസൻസുകാരനായ ജസ്റ്റിൻ ജോസിനെ നിയമിച്ചത്. എൻജിനീയറിങ് ബിരുദധാരിയായി മുംബൈയിൽ എയർ ഇന്ത്യയിൽ ജോലിചെയ്ത ജസ്റ്റിൻ ഫുട്ബാളിനോടുള്ള ഇഷ്ടം കൂടിയതോടെയാണ് പരിശീലക കുപ്പായത്തിലേക്ക് ചുവടുമാറിയത്.
ഗ്രേറ്റർ ലണ്ടൻ വനിത ഫുട്ബാൾ രണ്ടാം ഡിവിഷൻ ലീഗ് ടീമായ സട്ടൺ എഫ്.സി സീസണിലെ ആറ് കളി കഴിഞ്ഞപ്പോൾ ജസ്റ്റിൻ ജോസിനു കീഴിൽ മുൻനിരയിൽതന്നെയാണുള്ളത്. മികച്ച പരിശീലകരുള്ള ഇംഗ്ലണ്ടിൽ മികവുകൊണ്ട് മുൻനിരയിലെത്തിയാണ് ജസ്റ്റിൻ മുഖ്യ പരിശീലകനാവുന്നത്.മാളയിലെ ഇ.കെ ജോസ്-മേരി ജോസ് ദമ്പതികളുടെ മകനായ ജസ്റ്റിൻ നാട്ടിലെ ഹോളി ചൈൽഡ് സ്കൂളിലെ പഠനകാലത്താണ് ഫുട്ബാളിനെ ഒപ്പം കൂട്ടുന്നത്. കളിക്കാരനായി തിളങ്ങിയില്ലെങ്കിലും കാൽപന്തിലെ പ്രിയം കോച്ചിെൻറ കുപ്പായത്തിലേക്ക് ആകർഷിച്ചു.
സെപ്റ്റ് അക്കാദമിയിലൂടെയായിരുന്നു തുടക്കം. 2011ൽ ഇംഗ്ലണ്ടിലെത്തിയ ഇദ്ദേഹം വിവിധ യൂത്ത് ടീമുകളുടെയും അക്കാദമികളുടെയും ഭാഗമായി. ആഴ്സനൽ കമ്യൂണിറ്റി പ്രോഗ്രാം പരിശീലകനായി മികച്ച കമ്യൂണിറ്റി കോച്ചിനുള്ള പുരസ്കാരവും നേടി. 2012ൽ റോഹാംപ്ടൻ സർവകലാശാല കോച്ചായിരുന്നു. ശേഷം വിവിധ ക്ലബുകൾക്കൊപ്പം പ്രവർത്തിച്ചു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ജൂണിലാണ് സട്ടൺ എൽ.എഫ്.സി സീനിയർ ടീം കോച്ചായി സ്ഥാനമേൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.