Posted On
date_range Updated On
date_range സീരി എ: നാപോളിക്കും റോമക്കും ജയം; ഇൻറർ മിലാന് സമനില
റോം: ഇറ്റാലിയൻ സീരി എയിൽ മുൻനിര ടീമുകളായ നാപോളിയും എ.എസ്. റോമയും ജയം സ്വന്തമാക് കിയപ്പോൾ ഇൻറർ മിലാന് സമനില. ലാസിയോയെ 2-1ന് തോൽപിച്ച നാപോളി 47 പോയൻറുമായി രണ്ട ാം സ്ഥാനം നിലനിർത്തി. ഒരു മത്സരം കുറച്ച് കളിച്ച നിലവിലെ ജേതാക്കളായ യുവൻറസാണ് 53 പോ യൻറുമായി തലപ്പത്ത്. മൂന്നാം സ്ഥാനത്തുള്ള ഇൻറർ മിലാൻ (40) സസൗളോയോട് ഗോൾരഹിത സമനില വഴങ്ങിയപ്പോൾ ടോറീനോക്കെതിരെ 3-2 വിജയവുമായി റോമ (33) ലാസിയോയെ (31) പിന്തള്ളി നാലാം സ്ഥാനത്തേക്കുയർന്നു.
ജോസ് കല്ലെയോൺ (34), അർകഡിയൂസ് മിലിക് (37) എന്നിവരുടെ ഗോളിലാണ് നാപോളി, ലാസിയോ വെല്ലുവിളി മറികടന്നത്. സീറോ ഇമ്മൊബൈൽ (65) ആണ് ലാസിയോക്കായി സ്കോർ ചെയ്തത്. റോമക്കായി നികോളോ സാനിേയാലോ, അലക്സാണ്ടർ കോളറോവ്, സ്റ്റീഫൻ അൽഷറാവി എന്നിവർ ലക്ഷ്യംകണ്ടപ്പോൾ തോമസ് റിൻകൺ, ക്രിസ്റ്റ്യൻ അൻസാൽഡി എന്നിവരാണ് ടോറീനോക്കായി സ്കോർ ചെയ്തത്.
പാർമ 2-1ന് ഉദിനീസിനെയും അത്ലാൻറ 5-0ത്തിന് ഫ്രോസിനോണിനെയും തോൽപിച്ചപ്പോൾ ഫിയറൻറീന-സാംപ്ദോറിയ പോരാട്ടം 3-3നും കാഗ്ലിയാരി-എംപോളി കളി 2-2നും എസ്.പി.എ.എൽ-ബൊളോണ മത്സരം 1-1നും സമനിലയിൽ പിരിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.