​െഎ.എസ്​.എൽ: ബഗാനും ഇൗസ്​റ്റ്​ ബംഗാളും ഫ്രാ​ൈഞ്ചസി ഫീസ്​ നൽകില്ല

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രവേശനം നേടാൻ ഫ്രാഞ്ചൈസി ഫീസ്​ അടക്കില്ലെന്ന്​ മോഹൻ ബഗാനും ഇൗസ്​റ്റ്​ ബംഗാളും. ഇക്കാര്യം ​െഎ.എസ്​.എൽ വൃത്തങ്ങളെ ഒൗദ്യോഗികമായി അറിയിച്ചതായി ഇരു ടീമുകളും വ്യക്​തമാക്കി. കൊൽക്കത്ത ക്ലബുകൾക്ക്​ പിന്തുണയറിയിച്ച്​ ബംഗാൾ മുഖ്യമ​ന്ത്രി മമത ബാനർജിയും രംഗത്തെത്തി. ‘‘തല ഉയർത്തി മുന്നോട്ടു പോവണം. അന്തസ്സ്​ നഷ്​ടപ്പെടുത്തി ഒരു അനുരഞ്​ജനത്തിനും നിൽക്കരുത്​.​’’ ^മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്​ചക്കുശേഷം ബംഗാൾ ഇന്ത്യൻ ഫുട്​ബാൾ അസോസിയേഷൻ പ്രസിഡൻറ്​ ഉത്​പൽ ഗാംഗുലി പറഞ്ഞു. ​​െഎ.എസ്​.എൽ നാലാം സീസണിലേക്ക്​ പുതിയ ടീമുകളെ ക്ഷണിച്ചതിനു പിന്നാലെ ബഗാനും ഇൗസ്​റ്റ്​ ബംഗാളും ഫ്രാഞ്ചൈസി അപേക്ഷ നൽകിയിട്ടുണ്ട്​. 
Tags:    
News Summary - ISL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT