??????? ??????? ??????????? ??????????? ????? ???????? ??????????

'ഐ.എസ്.എല്‍ പെട്ടെന്ന്  തീര്‍ക്കരുത്'

ചെന്നൈ: ഗോളുകള്‍ അടിച്ചുകൂട്ടുന്നില്ളെങ്കിലും വാങ്ങിക്കൂട്ടാതിരിക്കുന്നുണ്ട് കേരള ബ്ളാസ്റ്റേഴ്സ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ (ഐ.എസ്.എല്‍) മൂന്നാം സീസണില്‍ പ്രതിരോധ മികവില്‍ രണ്ടാമതാണ് മഞ്ഞപ്പട. ആറ് കളികളില്‍ വഴങ്ങിയത് നാല് ഗോളുകള്‍ മാത്രം. അതില്‍ രണ്ടെണ്ണവും ബ്ളാസ്റ്റേഴ്സ് താരങ്ങളുടെ കാലില്‍തട്ടി വഴിതെറ്റി വലയിലാവുകയായിരുന്നു.പ്രതിരോധ കോട്ടകെട്ടി ബ്ളാസ്റ്റേഴ്സ് എതിരാളികളെ തടുത്തുനിര്‍ത്തുമ്പോള്‍ മുന്നില്‍നിന്ന് നയിക്കുന്നത് ആരോണ്‍ ഹ്യൂസെന്ന മാര്‍ക്വീ താരമാണ്. ഒരു ഗോളിന് പിന്നിലായാലും തിരിച്ചുവരാനുള്ള ശേഷി കേരള ടീമിനുണ്ടെന്ന് പരിചയസമ്പന്നനായ ഹ്യൂസ് പറയുന്നു. പ്രതിരോധമെന്നാല്‍ ബാക്ക്സൈഡിലെ നാലുതാരങ്ങള്‍ മാത്രമല്ളെന്നും ടീമിന്‍െറ മൊത്തം രൂപംതന്നെയാണെന്നുമാണ് വടക്കന്‍ അയര്‍ലന്‍ഡ് താരത്തിന്‍െറ അഭിപ്രായം. 

നിലവിലെ ജേതാക്കളായ ചെന്നൈയിന്‍ എഫ്.സിയെ ശനിയാഴ്ച അവരുടെ മടയില്‍ നേരിടാനൊരുങ്ങുകയാണ് ഹ്യൂസും കൂട്ടരും. ഐ.എസ്.എല്ലില്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും വിശ്രമത്തിനും പരിക്കില്‍നിന്ന് തിരിച്ചുവരാനും സമയം കുറവാണെന്ന പരാതി ഹ്യൂസിനുമുണ്ട്.  രണ്ടരമാസം കൊണ്ട് അവസാനിക്കുന്ന ഐ.എസ്്.എല്‍ ചുരുങ്ങിയത് ഏഴുമാസം വരെ നീട്ടണമെന്നാണ് ഈ മുന്‍ ന്യൂകാസില്‍ താരത്തിന്‍െന അഭിപ്രായം. ലീഗില്‍ ഇതുവരെ മികച്ച അനുഭവമാണെന്നും ഹ്യൂസ് പറഞ്ഞു.ബ്ളാസ്റ്റേഴ്സ് ടീം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 4.45 മുതല്‍ ഒരു മണിക്കൂര്‍ പരിശീലനത്തിനിറങ്ങും.
Tags:    
News Summary - ISL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.