????? ?????????????? ?????? ????? ???????? ??????????? ??????????? ???????

പുണെക്ക് ജയം; ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു

മുംബൈ: ഐ.എസ്.എല്‍ മൂന്നാം സീസണില്‍ സുനില്‍ ഛേത്രി ആദ്യമായി ഇറങ്ങിയ മത്സരത്തില്‍ മുംബൈക്ക്  പുണെ സിറ്റി എഫ്.സിയോട് തോല്‍വി. മുംബൈ സിറ്റി എഫ്.സിയെ 89ാം മിനിറ്റില്‍ ഗോളടിച്ച് തോല്‍പിച്ചത് ബംഗളൂരു എഫ്.സിയില്‍ ഛേത്രിയുടെ കൂട്ടുകാരനായ യൂജിന്‍സണ്‍ ലിങ്ദോയാണ്. അയല്‍ക്കാരുടെ പോര് ആദ്യപകുതിയില്‍ തീര്‍ത്തും വിരസമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരകാരനായി എത്തിയ ലിങ്ദോയുടെ ഗോളിന് വഴിവെച്ചത് മുംബൈ ഗോളി ആല്‍ബിനോ ഗോമസിന്‍െറ പിഴവാണ്. നാരായണ്‍ ദാസിന്‍െറ ക്രോസ് ഗോളിക്ക് ക്ളിയര്‍ ചെയ്യാനാവാതെ പോയപ്പോള്‍ അവസരം കാത്തുനിന്ന ഇന്ത്യന്‍ താരം വലകുലുക്കുകയായിരുന്നു.  12 പോയന്‍റുമായി പുണെ പോയന്‍റ് പട്ടികയില്‍ നാലാമതായി. കേരള ബ്ളാസ്റ്റേഴ്സിന് 12 പോയന്‍റുണ്ടെങ്കിലും ഗോള്‍ ശരാശരിയാണ് പുണെക്ക് തുണയായത്.
Tags:    
News Summary - isl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.