ഗുവാഹതി: തുടക്കത്തിൽ ഉഴപ്പിയ ശേഷം, ഫൈനൽ പരീക്ഷക്ക്മുമ്പ് മിടുക്കനായി മാറാൻ വെപ്രാളപ്പെടുന്ന വികൃതിപ്പയ്യനെ ഒാർമിപ്പിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. വൈകിയുണർന്ന് കളിമുറുകുേമ്പാഴേക്കും തുടക്കത്തിലേ മിടുക്കരായവർ മുേമ്പ പാസായികഴിഞ്ഞു. ഇനിയുള്ളത് ഒരു സീറ്റ്മാത്രം. അതിനായി പോരടിക്കുന്നത് മൂന്ന് പേരും. ഇന്ത്യൻ സൂപ്പർ ലീഗിലെ സെമിഫൈനൽ പ്രവേശനം ഫോേട്ടാഫിനിഷിൽ നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ വിജയം അനിവാര്യമായ അങ്കമൊരുങ്ങുന്നത്. ലീഗ് റൗണ്ടിലെ അവസാനക്കാർ എന്ന പേരുദോഷമൊഴിവാക്കാൻ പൊരുതുന്ന നോർത്ത് ഇൗസ്റ്റ് യുനൈറ്റഡാണ് എതിരാളി. ഇന്ന് ജയിച്ചാൽ മാത്രം പോര, ചെന്നൈയിൻ (ഫെബ്രു 23), ബംഗളൂരു എഫ്.സി (മാർച്ച് 1) എന്നിവർക്കെതിരെയും ജയിച്ചാൽ മാത്രമേ കണക്കിലെ കളിയിലും പ്രതീക്ഷയുള്ളൂ.
ആശാനും ശിഷ്യനും മുഖാമുഖം
ആശാനും ശിഷ്യനും തമ്മിലെ പോരാട്ടമാണ് ഗുവാഹതിയിൽ. ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ് നേരിടുന്നത് എട്ടുവർഷം മുമ്പ് പോർട്സ്മൗത്തിൽ തെൻറ പരിശീലകനായിരുന്ന അവ്റംഗ്രാൻറിെൻറ ടീമിനെ. പഴയ ശിഷ്യനെകുറിച്ച് ആശാന് ഏറെ മതിപ്പ്. പക്ഷേ, കളിയിൽ ഇൗ അനുകമ്പയൊന്നും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. ‘2010 എഫ്.എ കപ്പിൽ ചെൽസിയെ നേരിട്ട എെൻറ ടീമിെൻറ ക്യാപ്റ്റനായിരുന്നു ജെയിംസ്. കോച്ചെന്ന നിലയിൽ അദ്ദേഹത്തിന് ആശംസകൾ. പക്ഷേ, ഇൗ മത്സരം ഞങ്ങൾക്ക് ജയിക്കണം. ടീമിെൻറ നാളെക്കായി അത് അനിവാര്യമാണ്. േപ്ലഒാഫ് നഷ്ടമായെങ്കിലും കളിക്കാരുടെ മനോവീര്യം കുറഞ്ഞിട്ടില്ല’ -അവ്റം ഗ്രാൻറ് പറഞ്ഞു.
വാർത്തസമ്മേളനത്തിനെത്തിയ ബ്ലാസ്റ്റേഴ്സ് അസി. കോച്ച് ഹെയ്റാസൻ ടീമിെൻറ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എ.ടി.കെക്കെതിരായ കളി ജയിക്കേണ്ടതായിരുന്നു. പക്ഷേ, അവസരങ്ങൾ ഏറെ പാഴായത് തിരിച്ചടിയായി. ഇനിയുള്ള മൂന്ന് കളിയും ജയിക്കുകയാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു. സസ്പെൻഷനിലായിരുന്ന സന്ദേശ് ജിങ്കാൻ ഇന്ന് തിരിച്ചെത്തും. പരിക്കിൽ നിന്നും മോചിതനായ ദിപേന്ദ്ര നേഗിയും ബെഞ്ചിലെത്തും.
അതേസമയം, നോർത്ത് ഇൗസ്റ്റ് നിരയിൽ ഗോൾമെഷീൻ മാഴ്സലീന്യോക്ക് പരിക്കേറ്റത് ആതിഥേയർക്ക് തിരിച്ചടിയാവും. മലയാളി ഗോൾ കീപ്പർ ടി.പി. രഹനേഷ്, മുൻ ബ്ലാസ്റ്റേഴ്സ് താരം നിർമൽ ഛേത്രി എന്നിവരും നോർത്ത് ഇൗസ്റ്റിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.