പുണെ: മികവുറ്റ താരങ്ങളും ഗ്ലാമർ പേരുമുണ്ടെങ്കിലും ഇതുവരെയും ഒരു കളിപോലും ജയിക്കാൻ കഴിയാതിരുന്ന പുണെ സിറ്റി എഫ്.സിക്ക് ഒടുവിൽ ആശ്വാസജയം. അന്താരാഷ്ട്ര ഇടവേളക്കുശേഷം സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ മത്സരത്തിൽ 2-1ന് ജാംഷഡ്പുരിനെ പുണെ തോൽപിച്ചു.
അഞ്ച് തോൽവിക്കും രണ്ടു സമനിലക്കും ഒടുവിലാണ് കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകൾ ഇക്കുറി ജയിക്കുന്നത്. അഞ്ചാം മിനിറ്റിൽ ഡീഗോ കാർലോസ് നേടിയ ഗോളിൽ പുണെ ആദ്യം മുന്നിലെത്തിയെങ്കിലും ഒട്ടും വൈകാതെ ജാംഷഡ്പൂർ തിരിച്ചടിച്ചു. സുമീത് പാസിയുടെ (10) ഗോളിലാണ് ജാംഷഡ്പുരിെൻറ തിരിച്ചടി. വിജയഗോളിനായി പുണെ മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും കാര്യമുണ്ടായില്ല.
മലയാളിതാരം ആഷിഖ്കുരുണിയെൻറ രണ്ടു കിടിലൻ ഷോട്ടുകൾ തലനാരിഴക്ക് വഴിമാറി. റോബിൻ സിങ്ങിനെ പിൻവലിച്ച് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമിനെ പുണെ കോച്ച് ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല.
ഒടുവിൽ മാത്യൂ മിൽസാണ് (86) ഹെഡറിലൂടെ പുണെയെ രക്ഷിച്ചത്. അവസാന സ്ഥാനത്തുനിന്ന് ഇതോടെ പുണെ എട്ടാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.