ഗുവാഹതി: തുടര്‍ പരാജയങ്ങള്‍ക്കുശേഷം ഐ.എസ്.എല്ലില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിന് പുതുജീവന്‍. നിര്‍ണായക മത്സരത്തില്‍ പുണെയെ ഒരു ഗോളിനു പരാജപ്പെടുത്തി വടക്കുകിഴക്കന്‍ പട സെമി പ്രതീക്ഷ നിലനിര്‍ത്തി. 82ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ കോഫി റൊമറിക്കിന്‍െറ അതിമനോഹര ഫ്രീകിക്ക് ഗോളിലായിരുന്നു നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് വിജയവഴിയിലേക്ക് തിരിച്ചുവന്നത്.
ജയത്തോടെ കേരള ബ്ളാസ്റ്റേഴ്സിനു തൊട്ടുതാഴെ 14 പോയന്‍റുമായി ആറാം സ്ഥാനത്തത്തെി. 12 മത്സരങ്ങള്‍ പൂര്‍ത്തീകരിച്ച പുണെക്ക് സെമി പ്രവേശനത്തിനായി ഇനിയും കാത്തിരിക്കണം. കഴിഞ്ഞ ആറു മത്സരങ്ങളില്‍ ഒന്നില്‍പോലും വിജയിക്കാത്ത നോര്‍ത് ഈസ്റ്റ് ഇതോടെ പുതുജീവനുമായി വീണ്ടും തിരിച്ചുവന്നു. തുടര്‍ച്ചയായ പരാജയം കാരണം ഏറെ പഴികേട്ടിരുന്ന നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് കോച്ച് നിലോ വിന്‍ഗഡക്കിന് ഹോം ഗ്രൗണ്ടില്‍ ഈ വിജയം അനിവാര്യമായിരുന്നു.
ഗുസ്താവേ ലെകാസറ്റി, നിര്‍മല്‍ ഛേത്രി, റോബിന്‍ഗുരുങ് എന്നിവരെ ബെഞ്ചിലിരുത്തി സലാം സിങ്, ഷൗവിക് ഘോഷ്, ഡിഡിയര്‍ സൊക്കോര എന്നിവരെ കളിപ്പിച്ച് മൂന്നു പ്രധാന മാറ്റങ്ങളുമായായിരുന്നു ടീമിനെ കളത്തിലിറക്കിയത്. 4-4-3 ശൈലിയില്‍ കളിച്ച നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ പുണെ വിജയിച്ചിരുന്നു. മത്സരം സമനിലയിലേക്കു നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ 81ാം മിനിറ്റില്‍ ബോക്സിന്‍െറ സമീപത്തുനിന്ന് വെലസിനെ പുണെ താരം എഡ്വാര്‍ഡോ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്ക് റൊമറിക്ക് ബുള്ളറ്റ് ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.