ശോകമൂകരായി മലയാളക്കരയുടെ ആരാധകക്കൂട്ടം

കൊച്ചി: സ്വപ്നങ്ങളുടെ മഞ്ഞ പുതച്ച മലയാളത്തിന് അര്‍ഹിച്ച കിരീടധാരണം കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടതോടെ കൊച്ചി സ്‌റ്റേഡിയം ശോകമൂകമായി. കൊല്‍ക്കത്തന്‍ താരങ്ങള്‍ വിജയനൃത്തം ചവിട്ടുന്നത് അവിശ്വസനീയതോടെയാണ് അവര്‍ നോക്കി നിന്നത്. ഏറെ പ്രതീക്ഷകളോടെയായിരുന്നു ആരാധകക്കൂട്ടം കൊച്ചിയിലെത്തിയത്. കൊല്‍ക്കത്തക്കെതിരെ തന്നെ വീണ്ടും തോല്‍വിയേറ്റു വാങ്ങിയതിലെ സങ്കടം ആരാധകര്‍ മാധ്യമങ്ങളോട് പങ്കുവെച്ചു. ഹൃദയത്തോടു ചേര്‍ത്തുവെച്ച കളിക്കൂട്ടത്തിന്റെ കിരീടധാരണത്തെ കാത്തിരുന്ന നാടിന് അവര്‍ അര്‍ഹിച്ച വിജയമല്ല ലഭിച്ചതെന്നറിഞതോടെ വിജയാഹ്ലാദ പരിപാടികള്‍ക്ക് പദ്ധതിയിട്ടവരും തീരുമാനം മാറ്റി. മലബാറില്‍ മിക്കയിടത്തും ബ്ലാസ്റ്റേഴ്‌സ് ജയം ആഘോഷിക്കുന്നതിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. 

ശരാശരിക്കാരെന്നുചൊല്ലി മാറ്റിനിര്‍ത്തിയ സംഘത്തെ ആളും ആരവങ്ങളും നല്‍കി കരുത്തരാക്കി കിരീടത്തിനരികെയത്തെിച്ച മലയാളക്കരയുടെ ആരാധകക്കൂട്ടമാണ്. 90 മിനിറ്റിന്റെ പടപ്പുറപ്പാടില്‍ മലയാളത്തിന്റെ മുറ്റത്ത് ആ സ്വപ്നങ്ങള്‍ പൂത്തുതളിര്‍ക്കുമോയെന്ന ആകാംക്ഷകള്‍ മഞ്ഞപ്പട കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ പുല്‍പ്പരപ്പില്‍ ഞായറാഴ്ച ഇല്ലാതായി. ഒരു മധുരപ്രതികാരത്തിന്റെ അരങ്ങുകൂടി ബഌസ്‌റ്റേഴ്‌സ് ആരാധകക്കൂട്ടം ഈ കലാശപ്പോരാട്ടത്തില്‍ കണ്ടിരുന്നു. 2014ല്‍ ഐ.എസ്.എല്ലിന്റെ പ്രഥമ സീസണില്‍ അധികസമയത്തേക്കു നീണ്ട കലാശക്കളിയില്‍ തങ്ങളെ കീഴടക്കി കപ്പില്‍ മുത്തമിട്ട അത്‌ലറ്റികോക്കെതിരെ പഴയ കണക്ക് ബ്ലാസ്‌റ്റേഴ്‌സ് തീര്‍ക്കുമെന്ന് തന്നെയായിരുന്നു അവരുടെ വിശ്വാസം.


പ്രതിരോധം കരുത്താക്കി കുതിച്ചുകയറിയ ബഌസ്‌റ്റേഴ്‌സ് ലീഗ് റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തപ്പോള്‍ നാലാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത സെമിയില്‍ ഇടമുറപ്പിച്ചത്. മൂന്നു ഐ.എസ്.എല്ലിലും സെമിയിലത്തെിയ കൊല്‍ക്കത്ത ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ടീം കൂടിയായിരുന്നു. പ്‌ളേഓഫില്‍ കൊല്‍ക്കത്ത മുംബൈ എഫ്.സിയെ മറികടന്നപ്പോള്‍, ഡല്‍ഹി ഡൈനാമോസിന്റെ കനത്ത വെല്ലുവിളി ്രൈടബ്രേക്കറില്‍ അതിജീവിച്ചാണ് ബഌസ്‌റ്റേഴ്‌സ് കലാശക്കളിയിലേക്ക് മുന്നേറിയത്. ആക്രമണമികവില്‍ കൊല്‍ക്കത്തയും പ്രതിരോധത്തിന്റെ കരുത്തില്‍ ബഌസ്‌റ്റേഴ്‌സും അടരാടാനിറങ്ങിയ കലാശക്കളി കൊച്ചിയെ വിറപ്പിച്ചു. അരലക്ഷത്തിന് മുകളില്‍ കാണികളാണ് ഇന്ന് മഞ്ഞപ്പടെയ പ്രോത്സാഹിക്കാന്‍ സ്‌റ്റേഡിയത്തിലെത്തിയത്.
 

Tags:    
News Summary - isl final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.