ചാമ്പ്യന്‍ കൊല്‍ക്കത്ത

കൊച്ചി കേരളാ ബ്ലാസ്റ്റേഴ്‌സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐ.എസ്.എല്‍ പോരാട്ടത്തില്‍ വിജയിയായി. ഷൂട്ടൗട്ടിലൂടെ 3-4നാണ് വിജയം. കേരളത്തിനായി കിക്കെടുത്ത രണ്ടു പേര്‍ ലക്ഷ്യം നേടാനാകാതെ പോയി. 1-1 എന്ന സ്‌കോറില്‍ അധികസമയം വരെ തുല്യത പാലിച്ചതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ കൊല്‍ക്കത്ത തോല്‍പിക്കുന്നത് രണ്ടാം തവണയാണ്.


ആദ്യം കിക്കെടുത്ത അന്റോണിയോ ജെര്‍മെന്‍ ഗോള്‍ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം കിക്കെടുത്ത കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിന്റെ കിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി തടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം കിക്കെടുത്തെ ബെല്‍ഫോര്‍ട്ടും കിക്ക് കൃത്യമായി വലയിലെത്തിച്ചു. കൊല്‍ക്കത്തക്കായി സൗമിക് ഡ്യൂട്ടിയും ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് കിക്കെടുത്ത ബ്ലാസ്റ്റേഴ്‌സ് താരം എെേന്റയുടെ കിക്ക് ഗോള്‍ പോസ്റ്റിന് പുറത്തെക്ക് ആയിരുന്നു. പിന്നീട് ബോര്‍ഗ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തക്കായി  ലക്ഷ്യം കണ്ടു. മുഹമ്മദ് റഫീക്ക് പിന്നീട് കേരളത്തിനായി വലകുലുക്കി. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി. പിന്നീട് കിക്കെടുത്ത യാവി ലാറ ബ്ലാസ്റ്റേഴ്‌സ് വല കുലുക്കി (3-3).പീന്നീട് കിക്കെടുത്ത കേരളത്തിന്റെ വല്യേട്ടന്‍ എന്ന് വിളിക്കുന്ന സെട്രിക്് ഹെന്‍ബേര്‍ട്ടിന്റെ ഷോട്ട് ഗോളി ഡെര്‍ജിത്ത് മജൂംദാര്‍ തടുത്തിട്ടു. പിന്നീട് കിക്കെടുത്ത കൊല്‍ക്കത്തന്‍ താരം ജുവല്‍രാജ കിക്ക് കൃത്യമായി വലയിലെത്തിച്ചതോടെ കേരളത്തിന്റെ തോല്‍വി ഉറപ്പിച്ചു.

  
നേരത്തേ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യഗോള്‍ നേടി(1-0). 44ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം സെറിനോയിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ചു (1-1). മെഹ്താബ് ഹുസൈന്റെ കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് മുഹമ്മദ് റാഫി ഈ സീസണിലെ രണ്ടാമത്തെ ഗോള്‍ നേടിയത്. ഗോള്‍ നേടിയ കേരളത്തിന്റെ ആവോശത്തിന് ആറ് മിനിറ്റിനകം കൊല്‍ക്കത്ത മറുപടി നല്‍കി. മത്സരത്തിന്റെ 34ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് പരിക്കിനെത്തുടര്‍ന്ന് പുറത്തുപോയിരുന്നു.
 

സി.കെ വിനീതിന്റെ മികച്ച മുന്നേറ്റത്തിലായിരുന്നു കിക്കോഫ്. തൊട്ടുടനെ കേരളത്തിനെത്തേടി കിക്കോഫ് എത്തിയെങ്കിലും മുതലാക്കാനായില്ല. ഒമ്പതാം മിനിറ്റില്‍ ഇന്ത്യന്‍ താരം മുഹമ്മദ് റാഫിയുടെ ശക്തമായ മുന്നേറ്റമുണ്ടായി. മികച്ച പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സിന്റെ ബെല്‍ഫോര്‍ട്ടും തിളങ്ങി. കൊല്‍ക്കത്ത ഗോള്‍മുഖത്ത് എതു സമയത്തും ലക്ഷ്യം നേടാമെന്ന തരത്തിലായിരുന്നു കേരള താരങ്ങളുടെ മികവ്. ആദ്യ 15 മിനിട്ടിന്റെ കണക്കെടുക്കുമ്പോള്‍ കൊല്‍ക്കത്തയായിരുന്നു ആക്രമണത്തില്‍ മുന്നില്‍. 20ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ലഭിച്ച ഫ്രീകിക്കെടുത്ത കെല്‍വിന്‍ ബെല്‍ഫോര്‍ട്ടിന്റെ പന്ത് ഗോള്‍ പോസ്റ്റിന്റെ തൊട്ടുമുകളിലൂടെ പോയി. അതിനെട 25ാം മിനിട്ടില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ബോര്‍ഗാ ഫെര്‍ണാണ്ടസിന് കലാശപ്പോരാട്ടത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു. 

ആദ്യപകുതിക്ക് മുമ്പ്  വീണ രണ്ട് ഹെഡര്‍ ഗോളുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതിനടെ രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ കൊല്‍ക്കത്തന്‍ സ്‌കോറര്‍ സെറിനോക്ക് പരിക്കേറ്റു. മലയാളി താരം സി.കെ വിനീതിന്റെ കൈമുട്ട് തട്ടിയാണ് സെറീന നെറ്റി പൊട്ടിയത്. 66ാം മിനറ്റില്‍ പോസ്റ്റിഗോക്ക് പകരം യാവി ലാറയെ കൊല്‍ക്കത്ത ഗ്രൗണ്ടിലറിക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരുടീമും മികച്ച കളി പുറത്തെടുത്തു. കളിയുടെ 90ാം മിനിറ്റ് വരെ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടി. പ്രതിരോധ നിരയിലെ കരുത്തനായ ഹ്യൂസിന്റെ അഭാവവും ബ്ലാസ്റ്റേഴ്‌സ് ടീമില്‍ പ്രകടമായി. ഇരുടീമുകളും എതിരാളികളുടെ ഗോള്‍മുഖത്ത് പലതവണ ഭീഷണിയുയര്‍ത്തി. ആര്‍ത്തലക്കുന്ന ആരാധകപ്പട ബ്ലാസ്റ്റേഴ്്‌സിന് സര്‍വപിന്തുണയുയുമായി സ്റ്റേഡിയത്തെ ശബ്ദമുഖരിതമാക്കിയെങ്കിലും ഗോള്‍ മാത്രം വീണില്ല. 

90ാം മിനിറ്റും കഴിഞ്ഞ് റഫറി അനുവദിച്ച അഞ്ച് മിനിറ്റിലും മത്സരം സമനിലയില്‍ തുടര്‍ന്നതിനാല്‍ കലാശപ്പോരാട്ടം അധികസമയത്തേക്ക് നീണ്ടു. 93ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന് ഗോളി മാത്രം മുന്നില്‍ നില്‍ക്കുന്ന മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തൊട്ടുടനെ പരിക്കേറ്റ സെറീന കളിക്കളത്തില്‍ നിന്നും പിന്‍വാങ്ങി. തുടര്‍ന്നിങ്ങോട്ട് കേരള മുന്നേറ്റ നിര തിരമാല കണക്കെ വന്നെങ്കിലും അതെല്ലാം വംഗനാടന്‍ പ്രതിരോധത്തില്‍ തട്ടി ഇല്ലാതായി. അതിനിടെ ്അസിസ്റ്റന്റ്് റഫറിയുമായി സംസാരിച്ചതിന് കൊല്‍ക്കത്തന്‍ കോച്ച് മൊളീഞ്ഞോക്ക് റഫറി താക്കീത് നല്‍കി. 98ാം മിനിറ്റില്‍ കൊല്‍ക്കത്തന്‍ താരം യുവാന്‍രാജ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റില്‍ വെച്ച് ഹാന്‍ഡ് ബാളില്‍ തട്ടി മറ്റൊരവസരവും പാഴായി. മികച്ച മുന്നേറ്റങ്ങളോടെ ഇരുടീമുകളും അധികസമയം തുല്യത പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

Tags:    
News Summary - ISL final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.