കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പിലെ രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ ആവേശകരമായ സമനില. അരമണിക്കൂറിനിടെ നാലു ഗോളുകള്‍ പിറവിയെടുത്ത പോരാട്ടത്തില്‍ 2-2നാണ് ചെന്നൈയിന്‍ എഫ്.സിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും പോയന്‍റ് പങ്കിട്ടത്.
കൊല്‍ക്കത്തക്കായി ദക്ഷിണാഫ്രിക്കന്‍ താരം സമീഹ് ദൗതിയും ഇയാന്‍ ഹ്യൂമും ഗോള്‍ നേടിയപ്പോള്‍ ചെന്നൈയിനായി ജയേഷ് റാണെയും ഹാന്‍സ് മുള്‍ഡറും സ്കോര്‍ ചെയ്തു. 59ാം മിനിറ്റില്‍ ദൗതിയുടെ ഗോളില്‍ മുന്നില്‍കടന്ന കൊല്‍ക്കത്തക്കെതിരെ റാണെയുടെ ഗോളില്‍ 66ാം മിനിറ്റിലാണ് ചെന്നൈയിന്‍ ഒപ്പംപിടിച്ചത്. നാലു മിനിറ്റിനകം ഭാഗ്യത്തിന്‍െറ അകമ്പടിയുള്ള ഗോളിലൂടെ ലീഡ് നേടിയ ചെന്നൈയിന്‍ ജയം ഉറപ്പിച്ചിരിക്കെ 86ാം മിനിറ്റില്‍ ദൗതിയെ എതിര്‍ ഡിഫന്‍ഡര്‍ ജെറി വീഴ്ത്തിയതിന് ലഭിച്ച സ്പോട്ട് കിക്ക് ലക്ഷ്യത്തിലത്തെിച്ച് ഹ്യൂം കൊല്‍ക്കത്തക്ക് സമനില സമ്മാനിക്കുകയായിരുന്നു.
മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റീഗയെ മുന്നില്‍ നിര്‍ത്തി പടനയിച്ച കൊല്‍ക്കത്ത നിരയില്‍ ഹ്യൂം ആയിരുന്നു പോര്‍ചുഗല്‍ താരത്തിന്‍െറ മുന്‍നിര പങ്കാളി. ഗോള്‍വലക്കു മുന്നില്‍ ദേബ്ജിത് മൊണ്ഡാല്‍, പ്രതിരോധത്തില്‍ പ്രീതം കോട്ടാല്‍, അര്‍ണാബ് മൊണ്ഡാല്‍, ടിരി, ലാല്‍ത്ലാമുവാന, മധ്യനിരയില്‍ ജാവി ലാറ, ബോര്‍യ ഫെര്‍ണാണ്ടസ്, ബ്രിക്രംജീത് സിങ്, ദൗതി എന്നിവരുമായാണ് അത്ലറ്റികോ കോച്ച് ജോസ് മൊളീന ടീമിനെ ഇറക്കിയത്. മറുവശത്ത് മാര്‍കോ മറ്റരാസിയുടെ ചെന്നൈയിന്‍ നിരയില്‍ ഡൈ്വന്‍ കെര്‍ ഗോള്‍വല കാത്തപ്പോള്‍ മെഹ്റാജുദ്ദീന്‍ വാദു, ബെര്‍ണാഡ് മെന്‍ഡി, മാര്‍ക്വീ താരം ജോണ്‍ ആര്‍നെ റീസെ, എന്‍. മോഹന്‍ രാജ് എന്നിവര്‍ പ്രതിരോധത്തിലും മുള്‍ഡര്‍, റാഫേല്‍ അഗസ്റ്റോ, റാണെ ബല്‍ജീത് സാഹ്നി എന്നിവര്‍ മധ്യനിരയിലും ജെജെ ലാല്‍പെഖ്ലുവ, ഡേവിഡ് സുക്കി എന്നിവര്‍ മുന്‍നിരയിലും അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.